ADVERTISEMENT

മസ്‌കത്ത് ∙ 2017ല്‍ ഒമാനിലെത്തിയ തിരുവനന്തപുരം കട്ടാക്കട സ്വദേശി ബിനു വര്‍ഷങ്ങള്‍ നീണ്ട ദുരിതജീവിത്തിനു ശേഷം നാടണയന്നു. മബേലയിലെ ഒരു കമ്പനിയില്‍ ജോലി തേടിയെത്തിയ ബിനുവിന് ഏഴു മാസം മാത്രമായിരുന്നു അവിടെ ജോലിയുണ്ടായിരുന്നത്. ഏഴ് മാസത്തിന് ശേഷം തുടര്‍ന്ന് ജോലിയില്ലെന്ന് പറഞ്ഞ് കമ്പനി കൈവിട്ടപ്പോള്‍ ഒമാന്റെ വിവിധഭാഗങ്ങളില്‍ ചെറിയ ജോലികള്‍ ചെയ്തും ജോലി ഇല്ലാതെയും വര്‍ഷങ്ങള്‍ തള്ളിനീക്കി. മനം നിറയെ സ്വപ്‌നങ്ങളുമായി ഒമാനിലെത്തി ജോലിയില്ലാതെ പ്രയാസപ്പെട്ട ബിനീഷ് ഒടുവില്‍ ഐ സി എഫിന്റെ ഇടപെടല്‍ വഴി നാടണയുകയാണ്. സൗജന്യ ടിക്കറ്റും നിയമസഹായങ്ങളും നല്‍കി ബിനുവിനെ നാട്ടിലെത്തിക്കുകയാണ് ഐസിഎഫ്. സമ്പാദ്യങ്ങളൊന്നുമില്ലെങ്കിലും പ്രയാസങ്ങള്‍ തരണം ചെയ്ത് നാട്ടിലെത്താനുള്ള സാഹചര്യം ഒത്തുവന്നതിന്റെ സന്തോഷത്തിലാണ് ബിനു.

മക്കളുടെ പഠനം, കട ബാധ്യതകള്‍ തുടങ്ങിയ ജീവിത പ്രാരാബ്ധങ്ങളുടെ നടുവിലേക്കാണ് ബിനു പറന്നിറങ്ങുന്നതെങ്കിലും പ്രതിസന്ധി നിറഞ്ഞ പ്രവാസ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരമൊരുങ്ങിയതില്‍ അതീവ സന്തുഷ്ടനാണ്. പ്രതിസന്ധി ഘട്ടത്തില്‍ സ്‌നേഹപൂര്‍വം ചേര്‍ത്തുപിടിച്ച ഐ സി എഫിനോട് പറഞ്ഞറിയിക്കാനാവാത്ത കടപ്പാടുണ്ടെന്ന് ബിനു പറഞ്ഞു. ഐ സി എഫ് നാഷനല്‍ സെക്രട്ടറി റാസിഖ് ഹാജി, വെല്‍ഫെയര്‍ സെക്രട്ടറി റഫീഖ് ധര്‍മടം, നിയാസ് ചെണ്ടയാട് എന്നിവരുടെ നേതൃത്വത്തിലാണ് യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com