ADVERTISEMENT

ദുബായ് ∙ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇരട്ടക്കുട്ടികൾക്ക് സന്തോഷ ജന്മദിനം. തിങ്കളാഴ്ച   ഷെയ്ഖയ്ക്കും റാഷിദിനും അദ്ദേഹം ജന്മദിനാശംസകൾ നേർന്നു.  2021 ൽ ജനിച്ച  കുട്ടികൾക്ക് ഈ വർഷം മൂന്ന് വയസ്സ് തികഞ്ഞു. ഷെയ്ഖ് ഹംദാൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ മുൻകാല ചിത്രങ്ങള്‍ ഉൾപ്പെടുന്ന ഒരു ആശംസാ വിഡിയോ പങ്കിട്ടു.  

രണ്ട് കുട്ടികളും പിതാവിനൊപ്പം കുതിര സവാരി, അമ്പെയ്ത്ത് തുടങ്ങിയ വിനോദങ്ങളിലേർപ്പെടുന്ന വിഡിയോയില്‍ ദുബായ് കിരീടാവകാശിയുടെ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഉണ്ട്.  

"ഷെയ്ഖയ്ക്കും റാഷിദിനും ജന്മദിനാശംസകൾ" എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.  ഇൻസ്റ്റാഗ്രാമിൽ 16.4 ദശലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട് ഷെയ്ഖ് ഹംദാന്.

English Summary:

Sheikh Hamdan shares birthday greeting for his twins Sheikha and Rashid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com