ADVERTISEMENT

മക്ക ∙ ഈ മാസം 24 മുതൽ ജൂൺ 26 വരെ ഹജ് പെർമിറ്റ് ഇല്ലാത്തവർക്ക് ഉംറ തീർഥാടനം അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന  തീർഥാടകർക്ക് സുഗമമായി ഹജ് നിർവഹിക്കാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് മാനദണ്ഡം കർശനമാക്കിയത്. 

ജൂൺ 2 മുതൽ 20 വരെ ഹജ് പെർമിറ്റ് ഇല്ലാത്തവരെ‍ മക്ക, മിന, അറഫ, മുസ്ദലിഫ തുടങ്ങി ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിലേക്കു പ്രവേശിപ്പിക്കില്ലെന്നും വ്യക്തമാക്കി.

ഹജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്ക് 6 മാസം വരെ തടവും 10,000 മുൽ 50,000 റിയാൽ വരെ പിഴയും ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കും. ശിക്ഷയ്ക്കുശേഷം വിദേശികളെ പ്രവേശന നിരോധനം ഏർപ്പെടുത്തി നാടുകടത്തും. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടും. വാഹനം ഓടിച്ചയാൾ വിദേശിയാണെങ്കിൽ നാടുകടത്തും. നിയമലംഘകർക്ക് ഗതാഗത സൗകര്യം ഒരുക്കുന്നവർക്കെതിരെയും സമാന ശിക്ഷയുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘകരെക്കുറിച്ച് അറിയുന്ന മക്ക, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നീ പ്രദേശങ്ങളിലുള്ളവർ 911 നമ്പറിലും മറ്റു പ്രദേശങ്ങളിൽ ഉള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെടണമെന്നും അഭ്യർഥിച്ചു.

English Summary:

Umrah not allowed for those without a Hajj permit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com