ADVERTISEMENT

മുംബൈ ∙ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് എമിറേറ്റ്സ് വിമാനം ഇടിച്ച് 40 ഫ്ലെമിംഗോ പക്ഷികൾ ചത്തു. തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ വിമാനത്തിനു കേടുപാടുണ്ടായെങ്കിലും അപകടം ഒഴിവായി. വിമാനത്തിന്റെ ദുബായിലേക്കുള്ള മടക്കയാത്ര റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. ഇവർക്ക് താമസവും പിന്നീട് മറ്റു വിമാനങ്ങളിൽ യാത്രാസൗകര്യവും ഒരുക്കിയെന്ന് എമിറേറ്റ്സ് അറിയിച്ചു. 

ഫ്ലെമിംഗോ പക്ഷികൾ കൂട്ടമായി പറക്കുന്നതിനിടെയാണു താഴ്ന്നു പറക്കുകയായിരുന്ന വിമാനം ഇടിച്ചത്. മൃഗസംരക്ഷണ പ്രവർത്തകരും വനംവകുപ്പ് അധികൃതരുമെത്തി പക്ഷികളുടെ ശരീരഭാഗങ്ങൾ ശേഖരിച്ച് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മഹാരാഷ്ട്ര വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം നടത്തണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. പല മേഖലകളിൽ നിന്നായി ഫ്ലെമിംഗോകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ദേശാടനപക്ഷികൾ മുംബൈയിൽ എത്താറുണ്ട്. 

English Summary:

40 Flamingoes killed in plane hit in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com