ADVERTISEMENT

ദുബായ് ∙ വനിതാ ശാക്തീകരണത്തിനും സമഗ്ര വികസനത്തിനും ഊന്നൽ നൽകി ദുബായ് വിമൻ എസ്റ്റാബ്ലിഷ്‌മെന്‍റും (ഡിഡബ്ല്യുഇ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ദുബായ് എമിഗ്രേഷൻ–ജിഡിആർഎഫ്എ) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. 

സ്ത്രീകൾക്ക് പിന്തുണ നൽകുന്നതിനും എല്ലാ മേഖലകളിലെയും വികസന പ്രക്രിയയിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ദർശനങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ധാരണ. ജിഡിആർഎഫ്എയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തലവൻ ലഫ്, ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയും ദുബായ് വിമൻ എസ്റ്റാബ്ലിഷ്‌മെന്‍റ് ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ മോനാ അൽ മർറിയുമാണ് ധാരണ പത്രത്തിൽ ഒപ്പുവച്ചത്. 

സഹകരണം, പ്രത്യേക ഫോറങ്ങളിൽ സ്ത്രീ പങ്കാളിത്തം, മികച്ച പരിശീലന രീതികളുടെ കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കാൻ കരാർ ലക്ഷ്യമിടുന്നു. വനിതാ ജീവനക്കാരുടെ നേതൃത്വപരമായ കഴിവുകൾ വർധിപ്പിക്കുന്നതിനും ഭാവി രൂപപ്പെടുത്തുന്നതിൽ അവരെ ശാക്തീകരിക്കുന്നതിനുമുള്ള  പ്രധാന നടപടികളിലൊന്നാണിത്. എല്ലാ മേഖലകളിലും സ്ത്രീകളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദുബായ് സർക്കാരിന്‍റെ പ്രതിബദ്ധതയാണ് കരാറെന്ന് ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു.

English Summary:

GDRFA and Dubai Women Establishment Join Forces to Empower Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com