ADVERTISEMENT

ദമാം ∙ അൽ കോബാർ നവോദയ കുടുംബവേദി ഏരിയയുടെ  നേതൃത്വത്തിൽ മെഗാ ബാഡ്മിന്‍റൺ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. ജൂൺ  7ന് റാക്ക ഐ വിഷൻ  ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ എട്ടു മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. കിഴക്കൻ പ്രവിശ്യയിലെ കോബാർ, ദമാം, ജുബൈൽ, അൽ ഹസ്സ എന്നി പ്രദേശങ്ങളിൽ നിന്നുമുള്ള ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. മാറ്റുരക്കുന്ന മത്സരത്തിനു വേണ്ടിയുള്ള വിപുലമായ തയാറെടുപ്പുകൾ സംഘാടകർ ആരംഭിച്ചു.

പുരുഷ വിഭാഗം ഡബിൾസ്, വനിത ഡബിൾസ്, മിക്സഡ് ഡബിൾസ്, 15 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഡബിൾസ്  എന്നീ വിഭാഗങ്ങളായാണ് മത്സരങ്ങൾ. റജിസ്ട്രേഷനുള്ള അവസാന തീയതി മേയ് 30 ആണ്. ടൂർണമെന്‍റ് കമ്മറ്റി ചെയർമാനായി ആശിഷിനെയും, കൺവീനറായി നിരഞ്ജിനിയെയും തിരഞ്ഞെടുത്തു.  നവോദയ കേന്ദ്ര ഭാരവാഹികളായ രാജേഷ് ആനമങ്ങാട്, വിദ്യാധരൻ കോയാടാൻ, ഷാനവാസ്, ഷമീം നാണത്ത്, നിഹാസ് കിളിമാനൂർ, സുജാത് സുധീർ, ജസ്‌ന ഷമീം, അജു തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ വിപുലമായ സ്വാഗതസംഘം പ്രവർത്തിച്ചു വരുന്നു.

English Summary:

Mega Badminton Tournament Al Khobar Navodaya kudumba vedi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com