ADVERTISEMENT

ദമാം ∙ സൗദി അറേബ്യയിലെ  പഠന സാധ്യതയെ കുറിച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് വെബിനാർ സംഘടിപ്പിച്ചു. ഉന്നത പഠനത്തിനായി  സൗദി അറേബ്യയയിലെ പ്രശസ്ത സർവകലാശാലകളെ പരിചയപ്പെടുത്തുന്നതും വൈവിധ്യമാർന്ന  കോഴ്‌സുകളും അപേക്ഷ നൽകേണ്ട മാർഗനിർദേശവും ഉൾക്കൊള്ളിച്ച് എസ്‌ഐഒ കേരളയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. വെബിനാറിൽ ഇരുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു.

തസ്‌നീ ജുബൈൽ സീനിയർ സയന്റിസ്റ്റ്  ഡോ.പി.കെ. ജൗഷീദ്, സൗദിയിലെ പ്രശസ്ത സർവകലാശാലകളെ കുറിച്ചും, കോഴ്‌സുകളുടെ വിവരങ്ങൾ, പ്രവേശനരീതി, കോഴ്‌സുകളുടെ ദൈർഘ്യം, സ്കോളർഷിപ് വിവരങ്ങൾ എന്നിവ വിശദീകരിച്ചു. എ.എസ്. അമൽ (കെഎഫ്.യുപിഎം - മാസ്റ്റേഴ്സ്), സജ്‌ന (കെഎഫ്.യുപിഎം - പിഎച്ച്ഡി), മുഹ്‌സിൻ ഗഫൂർ (കെഎയുഎസ്.ടി - പിഎച്ച്ഡി), അഹ്‌മദ്‌ നിസാർ (ഐഎംഎസ്ഐയു) എന്നിവർ നിർദ്ദേശങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. പങ്കെടുത്തവർക്ക് സംശയനിവാരണത്തിനുള്ള അവസരം നൽകിയിരുന്നു.

എസ്ഐഒ സംസ്ഥാന സെക്രട്ടറി റഹ്‌മാൻ ഇരിക്കൂർ വെബിനാർ ഉദ്‌ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ശാക്കിർ ഇല്യാസ്, യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് അയ്മൻ സഈദ്, തൊയ്യിബ്, സൽമാനുൽ ഫാരിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബക്കർ, ഹിഷാം ഖാലിദ്, ഫാസിൽ തസ്‌നീം, നവാഫ് എന്നിവർ സാങ്കേതിക സാഹയം നൽകി.

English Summary:

Youth India Eastern Province Organized a Webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com