ADVERTISEMENT

മസ്‌കത്ത് ∙ 'തമം' ഹ്രസ്വചിത്രം റിലീസും കലാ സന്ധ്യയും ശനിയാഴ്ച അസൈബ ഗാർഡൻസിലെ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കും. വൈകീട്ട് ഏഴ് മണി മുതൽ വൈവിധ്യമാർന്ന കലാ പരിപാടികൾ അരങ്ങേറും. മസ്‌കത്തിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'തമം' വ്യത്യസ്ത രീതിയിൽ സസ്‌പെൻസ് നിറഞ്ഞ ആഖ്യാന രീതി കൊണ്ട് ശ്രദ്ധേയമായ ഒരു കൊച്ചു ചിത്രമായിരിക്കുമെന്ന് സംവിധായകനും ഛായാഗ്രഹകനുമായ റിയാസ് വലിയകത്ത് പറഞ്ഞു.

ആർ ഫോർ യു മീഡിയയുടെ ബാനറിൽ അന്നാസ് പ്രൊഡക്ഷൻസ് നിർമിക്കുന്ന 'തമ'ത്തിന്റെ മൂലകഥ ഹനീഫ് സിയും തിരക്കഥ, സംഭാഷണം താജ് കുഞ്ഞിപാറാലുമാണ് നിർവഹിച്ചത്. പ്രൊഡക്ഷൻ കോർഡിനേറ്റർ: റഫീഖ് പറമ്പത്ത്. അസോസിയേറ്റ് ഡയറക്ടർ: നവാസ് മാനു. ക്രീയേറ്റീവ് ഡയറക്ടർ: നിഖിൽ ജെക്കബ്. എഡിറ്റ് ആന്റ് ഡി ഐ: ശ്രീജിത്ത് എസ് ജെ, ഡ്രോൺ: അഹമ്മദ് സൈദ് അൽ സാദി, ആദംസ് ഡാഡ്. സൗണ്ട് ട്രാക്: അനന്ദു മഹേഷ്.ഡബ്ബിങ്: അജി കൃഷ്ണ. സൗണ്ട് ഡിസൈൻ: അമൽ രാജ. പോസ്റ്റർ ആൻഡ് ടൈറ്റിൽ: ഷാഫി ഷാ. തമം സംവിധാനവും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് റിയാസ് വലിയകത്താണ്. റിലീസിങ് വേദിയിൽ നൃത്തവും ഗാനമേളയും മറ്റു വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. നിരവധി അവാർഡുകൾ വാരികൂട്ടിയ ദേശീയ തലത്തിൽ ശ്രദ്ധേയമായ ഹ്രസ്വചിത്രമായ 'സമൂസ'യുടെ അണിയറ പ്രവർത്തകരാണ് തമം ഒരുക്കുന്നത്.

ജോസ് ചാക്കോ, സവിത ഷണ്മുഖൻ, ബിനു ജോസഫ്, നവാസ് മാനു, ബിനു ബി വർഗീസ്, രഞ്ജിത്ത് അലക്‌സാണ്ടർ, വിനോദ് മറ്റം, അനു ഡെറിൻ, ഗീതു രാജേഷ് എന്നിവർ വേഷമിടുന്നു.

English Summary:

Thamam short film release and Kala Sandhya tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com