ADVERTISEMENT

ജിദ്ദ ∙ പെര്‍മിറ്റില്ലാതെ ഹജ് കര്‍മം നിര്‍വഹിക്കുന്നത് മതവിരുദ്ധവും പാപവുമാണെന്ന് സൗദി  ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അൽ ഷെയ്ഖ് പറഞ്ഞു. സൗദി അധികൃതർ നൽകുന്ന അനുമതി പത്രമില്ലാതെയും ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കാതെയും ഹജ് നിർവഹിക്കരുത്.  

അതേസമയം, ഈ വര്‍ഷത്തെ ഹജ് കർമ്മത്തിൽ പങ്കെടുക്കുന്നവർ ബലിയർപ്പിക്കുന്നതിനായി നൽകേണ്ടത് 720 റിയാലാണെന്ന് ബലിമാംസം പ്രയോജനപ്പെടുത്താനുള്ള പദ്ധതിയായ 'അദാഹിയുടെ' സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. ഉമര്‍ അതിയ്യ അറിയിച്ചു. ബലി കൂപ്പൺ നിരക്ക് ഉയർത്തിയിട്ടില്ലെന്നും കഴിഞ്ഞ വർഷത്തെ തുക തന്നെയാണ് ഇക്കുറിയും വാങ്ങുന്നതെന്നും വ്യക്തമാക്കി.  

വിദേശരാജ്യങ്ങളിൽനിന്നുള്ള തീർഥാടകരുടെ വരവ് കൂടിയതോടെ വിമാനത്താവളങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തി. ഏറ്റവും കൂടുതൽ ഹാജിമാർ എത്തുന്ന ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ഹജ് ടെര്‍മിനലില്‍ സൗദി ജവാസാത്ത് മേധാവി ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ സന്ദര്‍ശനം നടത്തി. 

ഹറമിലും മസ്ജിദുന്നബവിയിലും എത്തുന്ന ഹജ് തീര്‍ഥാടകരുടെ കൃത്യമായ എണ്ണം അറിയാന്‍ സഹായിക്കുന്ന  തെര്‍മല്‍ ക്യാമറകള്‍ പ്രവർത്തനം തുടങ്ങി. സൗദി ആഭ്യന്തര മന്ത്രാലയവുമായും സൗദി ഡോറ്റ ആൻഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായും സഹകരിച്ചാണ് ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

English Summary:

Saudi Grand Mufti: Performing Hajj without a Permit is Sin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com