ADVERTISEMENT

ദുബായ് ∙ ടെലിവിഷൻ സീരിയൽ താരം രശ്മി സോമന് യുഎഇ ഗോൾഡൻ വീസ. ഇതിനായി സർക്കാർ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നടി പത്ത് വർഷത്തെ വീസ ഏറ്റുവാങ്ങി. 

ഇഷ്ടമാണ് നൂറുവട്ടം, അരയന്നങ്ങളുടെ വീട്, ആദ്യത്തെ കണ്മണി, വർണപ്പകിട്ട്, സാദരം, മഗ്‌രിബ്, കണ്ണൂർ, എന്ന് സ്വന്തം ജാനകികുട്ടി, സാമൂഹ്യപാഠം തുടങ്ങിയ ചലച്ചിത്രങ്ങളിലും, കടമറ്റത്ത് കത്തനാർ, സമയം, സ്വരരാഗം, അക്കരപ്പച്ച, പെൺ മനസ്, കാർത്തികദീപം, മംഗല്യം, മന്ത്രകോടി, അക്ഷയപാത്രം, താലി, അനുരാഗം, മായാമയൂരം തുടങ്ങിയ ശ്രദ്ധേയമായ ടെലിവിഷൻ സീരിയലുകളിലും രശ്മി സോമൻ അഭിനയിച്ചിട്ടുണ്ട്. നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്കും സംഗീതജ്ഞർക്കും മറ്റു കലാകാരന്മാർക്കും ഗോൾഡൻ വീസ നേടിക്കൊടുത്തത്  ഇസിഎച് ഡിജിറ്റൽ മുഖേനയായിരുന്നു

English Summary:

UAE Golden Visa for Actress Reshmi Soman

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com