ADVERTISEMENT

ദമാം ∙ ഖുർആൻ പഠനം  ഓൺലൈൻ സംവിധാനത്തിലൂടെ കൂടുതൽ ജനകീയമാക്കാൻ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ നാഷണൽ കമ്മിറ്റി  സംഘടിപ്പിച്ചു വരുന്ന 'വെളിച്ചം സൗദി ഖുർആൻ ഓൺലൈൻ' തുടർ പഠന പദ്ധതിയുടെ ഭാഗമായി റമസാനിൽ പ്രത്യേകമായി നടത്തിയ 'വെളിച്ചം റമളാൻ' പരീക്ഷയിലെ ദമാം ഏരിയാ  വിജയികളേയും  വിദ്യാർഥികൾക്കിടയിൽ ഖുർആനിന്‍റെ ആഴത്തിലുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കുവാൻ ആരംഭിച്ച 'ദ ലൈറ്റ് ജൂനിയർ' ദമാം ഏരിയാ വിജയികളേയും സൗദി ഇന്ത്യൻ ഇസ്​ലാഹി സെന്‍റർ സമ്മാനങ്ങൾ നൽകി ആദരിച്ചു.

സൗദി ദേശീയ തലത്തിൽ ഏഴാം റാങ്കു കരസ്ഥമാക്കിയ സറീന കുട്ടിഹസ്സൻ ദമാം ഏരിയയിൽ ഒന്നാം റാങ്കിനർഹയായി. സൗദി ദേശീയ തലത്തിൽ എട്ടാം റാങ്കു നേടിയ സമീറ റഫീഖ്, ഒൻപതാം റാങ്കു നേടിയ ഷഹനാസ് അൽത്വാഫ് എന്നിവർ  ദമാം ഏരിയയിലെ  രണ്ടും മൂന്നും റാങ്കുകൾക്കുള്ള സമ്മാനങ്ങൾ ഏറ്റുവാങ്ങി. മുഹ്സിന മുസമ്മിൽ, ഷാഹിദ സ്വാദിഖ്,  അഫ്റ ഹാഷിം, തൻവി അൻഷാദ്, മുജീബുറഹ്മാൻ കുഴിപ്പുറം, അസ്ഹർ അലി നസറുദ്ധീൻ, ഷംന വഹീദ് എന്നിവർ യഥാക്രമം നാലു മുതൽ പത്ത് വരെയുള്ള റാങ്കുകൾക്കുള്ള സമ്മാനങ്ങൾ ഏറ്റുവാങ്ങി.

വിദ്യാർഥികൾക്കിടയിൽ നടത്തിയ ദ ലൈറ്റ് ജൂനിയർ ഖുർആൻ ഓൺലൈൻ പരീക്ഷയിൽ സൗദി ദേശീയ തലത്തിൽ പതിനാറാം റാങ്ക് നേടിയ മുഹമ്മദ് ഫരീദ്  ദമാം ഏരിയയിൽ ഒന്നാം റാങ്കിനുള്ള സമ്മാനം ഏറ്റുവാങ്ങി. അർഷിൽ അസീസ്, ആയിശ അബ്ദുൽ അസീസ്, ആയിശ നൗഷാദ്, ഷഫിൻ ഷിംലാൽ, ബർസ അൻസാർ, ആമിന നുസ്ഹ റിയാസ്, ഫസാൻ സമീർ, നായിഫ് മുഹമ്മദ്, റാസിൻ, സുജൈദ് ഹുസൈൻ, ആമിന നുമ റിയാസ്, തൻവീർ, റാഇദ് മുബഷിർ, സയാൻ ഷമീർ എന്നിവർ യഥാക്രമം രണ്ടു മുതൽ പതിനഞ്ചുവരേ  സ്ഥാനങ്ങൾക്കുള്ള സമ്മാനങ്ങൾ ഏറ്റുവാങ്ങി.

ഇഖ്ബാൽ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. വെളിച്ചം ദമാം കോഡിനേറ്റർ അൻഷാദ് കാവിൽ സ്വാഗതം പറഞ്ഞു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്‍റർ പ്രസിഡന്‍റ് വഹീദുദ്ധീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നസ്റുള്ള അബ്ദുൽ കരീം നന്ദി പറഞ്ഞു.

English Summary:

Saudi Indian Islahi Center National Committee – Velicham Ramadan Dammam Area Winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com