ADVERTISEMENT

ജിദ്ദ ∙ ഗാസയില്‍ വെടിനിർത്തലും ബന്ദികളെ കൈമാറ്റം ചെയ്യുന്നതും ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഗാസയിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുന്നതിന് ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ടുവച്ച പ്രമേയം യുഎൻ രക്ഷാസമിതി അംഗീകരിച്ചത് സ്വാഗതം ചെയ്യുന്നതായി സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 

പ്രമേയത്തെ  ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും സ്വാഗതം ചെയ്തു. പ്രമേയം ഉടനടി നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ കൂട്ടായശ്രമങ്ങൾ നടത്തണമെന്നും ഒഐസി ആഹ്വാനം ചെയ്തു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും പ്രമേയത്തെ സ്വാഗതം ചെയ്തു.

English Summary:

Saudi Arabia Welcomes UN Security Council Resolution for Gaza Ceasefire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com