ശക്തനാം ദൈവമെൻ സൈന്യാധിപൻ

SHARE

കാറ്റും മഴയും കടലും കരയും  

കലങ്ങി മറിഞ്ഞാലും  

വൻ കരങ്ങളാൽ  താങ്ങുവാൻ 

വിശ്വസ്തനാമെൻ ദൈവമുണ്ട്....

കാർമേഘമിരുണ്ടു കൂരിരുട്ടായാലൂം 

കാഴ്ചയേകുവാൻ കർത്തനുണ്ട് 

സൂര്യനായ് മേഘത്തിലുദിച്ചിടുമെ 

സ്വർഗം തുറന്നവൻ വന്നീടുമേ....

ശത്രുക്കളൊക്കെയും ഭയപ്പെട്ടു വേഗം 

ശങ്കയോടെ ചിതറിയോടുവാൻ 

ദൂതഗണങ്ങളെ ഊരിയ വാളുമായി 

ദേവനവനയച്ചിടും സംശയമെന്യേ...

മാലാഖമാർ തൻ പടധ്വനി വാനിൽ 

മാലോകരെ നിങ്ങൾ കേൾക്കുന്നീലെ?

പറക്കും കുതിര തൻ  ഗംഭീര സീല്കാരം

പ്രകമ്പനം കൊള്ളിക്കുന്നതും...

താമസമില്ലിനി ശാന്തത പടരുവാൻ 

താമസമില്ലിനി യുദ്ധം തീരുവാൻ 

ശത്രു ഭീഷണി ഫലിക്കില്ലിനിയും  

ശക്തനാം ദൈവമെൻ സൈന്യാധിപൻ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS