ഫോർവീൽ ഡ്രൈവേഴ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
Mail This Article
മെൽബൺ ∙ മെൽബണിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന ഫോർവീൽ ഡ്രൈവേഴ്സിന്റെ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. മെൽബണിലെ ഡയമണ്ട് ക്രീക്കിലുള്ള ഉള്ള ജെയിക്കബ് ഫാമിലായിരുന്നു ഫോർവീൽ ക്ലബ്ബിലെ അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡി യോഗം നടന്നത്.
ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി സോജൻ പൂഴിക്കുന്നേൽ, വൈസ് പ്രസിഡന്റായി സുധീഷ് കളപ്പുരയ്ക്കൽ, സെക്രട്ടറിയായി ജോർഡി വർഗീസ്, ജോയിന്റ് സെക്രട്ടറിയായി ഡോൾവിൻ വിൻസന്റ് ചിറയത്ത്, ട്രഷററായി ജെറി ജോൺ എന്നിവരെ തിരഞ്ഞെടുത്തു. പരിപാടിയുടെ കൂടുതൽ ദൃശ്യങ്ങൾ ഓസ്ട്രേലിയൻ മല്ലു ട്രാവലർ എന്ന യുട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യും.
മെൽബണിൽ മലയാളികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫോർവീൽ ഡ്രൈവ് യാത്രകൾ പതിവു കാഴ്ചകളാണ്. പ്രഗൽഭരായ നിരവധി ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ മലകളിലൂടേയും കാട്ടിലൂടേയുമുള്ള ഫോർവീൽ ഡ്രൈവ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്.