അഡ്വഞ്ചർ ക്ലബ് ഓഫ് റോഡ് യാത്ര നടത്തി
Mail This Article
മെൽബൺ ∙ മെൽബൺ അഡ്വഞ്ചർ ക്ലബിന്റെ ഈ വർഷത്തെ ഓഫ് റോഡ് യാത്ര ചരിത്ര താളുകളിൽ ഇടം നേടി. മെൽബണിൽ നിന്നും ആയിരം കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്ന mount wellington, wonagelta River side സമുദ്രനിരയിൽ നിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീൽസ്സി മൗണ്ടന്റെ മലമടക്കും താണ്ടിയാണ് യാത്ര നടത്തിയത്.
ക്ലബിലെ പതിമൂന്നംഗ സംഘമാണ് ഇപ്രവാശ്യത്തെ ഓഫ് റോഡിൽ പങ്കെടുത്തത്. ജോസ് കട്ടപ്പന, കൊച്ചുമോൻ തച്ചേടൻ എന്നിവർ ക്യാപ്റ്റൻമാരായുള്ള ടീം ആണ് മലമടക്കുകൾ താണ്ടിയുള്ള യാത്ര പൂർത്തിയാക്കിയത്. സോണി പുലിമല, സോബി പുലിമല, രേണു തച്ചേടൻ, സൈമൻ തച്ചേടൻ, അലക്സാണ്ടർ തച്ചേടൻ, സഖറിയാ ജംയിസ്, മോൻസി പൂത്തറ, ജയ്മോൻ പോളപ്രയിൽ, ഫിലിപ്പ് കുഞ്ഞ് കമ്പക്കാലുങ്കൽ, റെജി പാറയ്ക്കൻ, സിറിൾ മൂലക്കാട്ട് എന്നിവർ ട്രെയിനിങ് പൂർത്തിയാക്കിയതിനുശേഷമാണ് ഈ യാത്രയിൽ പങ്കാളികളായത്.
മൂന്നു ദിവസത്തെ യാത്രയിൽ ആദ്യ ദിവസം Lycola മലമടക്കുകളുടെ താഴ്‌വരയിൽ ക്യാംപ് ചെയ്തതിനുശേഷം പിറ്റേന്ന് രാവിലെ ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ ഔദ്യോഗിക മാപ്പ് ഫോളോ ചെയ്താണ് യാത്ര ആരംഭിച്ചത്. പ്രത്യേകം തയാറാക്കിയ നാല് വാഹനങ്ങളിലാണ് പതിമൂന്നംഗ സംഘം സഞ്ചരിച്ചത്. രണ്ടാം ദിവസം mount wellington താഴ്‌വാരത്തിൽ പ്രത്യേകം തയാറാക്കിയ കൂടാരത്തിൽ തങ്ങി. മൂന്നാം ദിവസം wonageltta River sideൽ കൂടാരത്തിൽ താമസിച്ച സംഘം നാലാം ദിവസം പിൽസ്റ്റി മൗണ്ടനിലൂടെ സഞ്ചരിച്ച് വീട്ടിലേക്ക് മടങ്ങി.
ക്യാപ്റ്റൻമാരുടെ അവസരോചിതമായ ഇടപെടലും സംഘാംഗങ്ങൾക്ക് നൽകിയ മികച്ച പരിശീലനവും യാത്ര സുരക്ഷിതമാക്കി. മെൽബൺ അഡ്വഞ്ചർ ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രമകരമായ യാത്ര ആയിരുന്നു ഇതെന്ന് ക്യാപ്റ്റൻമാരായ ജോസ് കട്ടപ്പനയും കൊച്ചുമോൻ തച്ചേടനും പറഞ്ഞു. സൈമൺ തച്ചേടനും അലക്സാണ്ടർ തച്ചേടനും ഈ യാത്രയിൽ പങ്കെടുത്ത് അവരുടെ ഡ്രൈവിങ് ടാലന്റ് തെളിയിച്ചതും ശ്രദ്ധേയമായി. ക്ലബിലെ മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് അടുത്ത വർഷം ഐതിഹാസമായ ഒരു യാത്രയ്ക്കുള്ള തയാറെടുപ്പുകൾ നടത്തുകയാണ് ക്യാപ്റ്റന്മാർ.