വീൽചെയർ വിതരണം; കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു

wheel-chair-distribution
SHARE

പെർത്ത്∙ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ഓസ്‌ട്രേലിയയുടെ  ആഭിമുഖ്യത്തിൽ കേരളത്തിൽ അംഗവൈകല്യമുള്ളവരെ സഹായിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വീൽചെയർ വിതരണത്തിന്റെ ഉദ്ഘാടനം കണ്ണൂരിൽ  കെപിസിസി പ്രസിഡന്റ്‌ കെ.സുധാകരൻ എംപി നിർവഹിച്ചു . കഴിഞ്ഞ ഓണത്തിനു നടത്തിയ പായസം ചലഞ്ചിൽ നിന്നു സമാഹരിച്ച തുക കൊണ്ടാണു വീൽചെയർ വിതരണം നടത്തുന്നത്.

തുടർന്നുള്ള വിതരണം എറണാകുളം ജില്ലയിൽ അങ്കമാലി വട്ടപറമ്പിൽ റോജി എം ജോൺ എംഎൽഎ ജനുവരി 28ന് നിർവഹിക്കും. തൃശൂർ ജില്ലയിലെ വിതരണ പരിപാടി മാളയിൽ വച്ചു ജനുവരി 16 ന് ടി.യു.രാധാകൃഷ്ണൻ നിർവഹിക്കും. കോട്ടയം ജില്ലയിലേതു തലയോലപ്പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി  രാഹുൽ മാങ്കൂട്ടത്തിൽ ഫെബ്രുവരി 4 ന്  നിർവഹിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS