വിശുദ്ധവാര സമയ ക്രമങ്ങൾ പ്രഖ്യാപിച്ചു
Mail This Article
ബ്രിസ്‌ബേൻ ∙ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവകയുടെ വിശുദ്ധവാര സമയ ക്രമങ്ങൾ പ്രഖ്യാപിച്ചു. കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ.ഷിനു ചെറിയാൻ വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കൂടിയ ഇടവക മാനേജിങ് കമ്മറ്റിയാണ് സമയ ക്രമീകരങ്ങൾ അറിയിച്ചത്.
ഏപ്രിൽ രണ്ടിനു ഞായറാഴ്ച എട്ടിന് പ്രഭാത നമസ്കാരത്തോടു കൂടി ഓശാനയുടെ ശുശ്രൂഷ ആരംഭിക്കും. ശേഷം ആരാധനയ്‌ക്കായി എത്തിച്ചേർന്ന എല്ലാവർക്കും പ്രഭാത ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
ഏപ്രിൽ രണ്ട്, മൂന്ന്, നാല് ദിവസങ്ങളിൽ വൈകിട്ട് ഏഴിന് ഇടവകാംഗങ്ങളുടെ വീടുകളിൽ കഷ്ടാനുഭവാഴ്ചയുടെ സന്ധ്യാ പ്രാർഥന ഉണ്ടാകും.
അഞ്ചിന് ബുധനാഴ്ച വൈകിട്ട് 7.30ന് സന്ധ്യാ നമസ്കാരവും തുടർന്ന് പെസഹായുടെ കുർബാനയും ഉണ്ടായിരിക്കും. ആറിന് സന്ധ്യാ നമസ്കാരം വൈകിട്ട് എട്ടിനാണ്.
ഏഴാം തിയതി രാവിലെ 7.30നു ദുഃഖ വെള്ളിയാഴ്ചയുടെ ആരാധന ആരംഭിക്കും. ശുശ്രൂഷയ്ക്കു ശേഷം നേർച്ച. വൈകിട്ട് ഏഴിനു സന്ധ്യാ നമസ്കാരം.
എട്ടിന് രാവിലെ എട്ടിനു ദുഃഖ ശനിയാഴ്ചയുടെ പ്രത്യേക കുർബാനയും അന്നേ ദിവസം വൈകിട്ട് 7.30നു ഉയിർപ്പിന്റെ (ഈസ്റ്റർ) ശുശ്രൂഷയും കുർബാനയും സ്‌നേഹവിരുന്നും നടക്കും.
വിശ്വാസികളായ എല്ലാവരും വിശുദ്ധ വാരത്തിലെ പരിപാടികൾ എത്തിച്ചേരണമെന്നു ഇടവകയ്ക്ക് വേണ്ടി വികാരി ഫാ. ഷിനു ചെറിയാൻ വർഗ്ഗീസ്, ഇടവക സെക്രട്ടറി ജിലോ ജോസ്, ട്രസ്റ്റി ആൽവിൻ രാജ് എന്നിവർ അറിയിച്ചു. വിലാസം: 37 Ward Street Indooroopilly.