ഗോൾഡ് കോസ്റ്റ് മലയാളി അസോയിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷം

easter-vishu-celebration
SHARE

ഓസ്‌ട്രേലിയ ∙ ഗോൾഡ് കോസ്റ്റ് മലയാളി അസോയിയേഷൻ ഈസ്റ്റർ  വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഡോ. ജേക്കബ് ചെറിയാൻ മുഖ്യതിഥിയായി പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി സെബാസ്റ്റ്യൻ തോമസ് സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സാജു സി പി   ഓർമകൾ പങ്കുവച്ചു. മലയാളികൾ സംയുക്തമായി ആഘോഷങ്ങൾ കൊണ്ടാടേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. ആഘോഷ പരിപാടിയിൽ സഹകരിച്ച എല്ലാവർക്കും മാർഷൽ ജോസഫ് നന്ദി അറിയിച്ചു. 

കലാപരിപാടികൾക്ക് നേതൃത്വം നൽകിയത് പ്രോഗ്രാം കോഓർഡിനേറ്റർമാരായ നീയോട്ട്സ് വക്കച്ചനും, അശ്വതി സരുണുമാണ്. ജോയിന്റ് സെക്രട്ടറി സോജൻ പോൾ, ട്രഷറർ ട്രീസൻ ജോസഫ്, കമ്മിറ്റി അംഗങ്ങളായ സിറിൾ സിറിയക്ക്, സാം ജോർജ്, സിബി മാത്യു, റിജു എബ്രഹാം എന്നിവരാണ് പരിപാടിക്ക് നേതൃത്വം വഹിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS