വിയന്നയില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷം

vienna-new
SHARE

വിയന്ന∙ മെയ് ദിനത്തില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ വിയന്നയിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. വിയന്നയില്‍ ജനിച്ചു വളര്‍ന്ന 56 യുവജനങ്ങള്‍ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധന്റെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാവും. മെയ്ദിനത്തില്‍ രാവിലെ 10.30 നു ആഘോഷപരിപാടികള്‍ ആരംഭിക്കും. വി. കുര്‍ബാന, പ്രസുദേന്തിവാഴ്ച, പ്രദക്ഷിണം, ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാവിനോദ പരിപാടികള്‍ ഒപ്പം ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കും. നാട്ടില്‍ നിന്നെത്തിക്കുന്ന മുത്തുക്കുടകളും, വിശുദ്ധന്റെ തിരുസ്വരുപവും തിരുനാളിനു മലയാളതനിമ പകരും.

ആസ്പേര്‍ണ്‍ ഇടവക വികാരി ഫാ. റോബര്‍ട്ട് റയ്‌സ്, എസ്ലിങ് ഇടവക വികാരി ഫാ. ക്ലെമന്‍സ് ബോട്ടിഗ്, ഓസ്ട്രിയക്കാരായ മറ്റു ഇടവക ജനങ്ങളും തിരുനാളില്‍ പങ്കെടുക്കും. വിയന്നയില്‍ ജോലിചെയ്യുകയും പഠിക്കുകയും ചെയ്യുന്ന പതിനഞ്ചലിധികം മലയാളി വൈദികരും പങ്കെടുക്കും. യുവജനങ്ങള്‍ ശേഖരിക്കുന്ന തുകയും നേര്‍ച്ചതുകയും ജീവകാരുണ്യപ്രവര്‍ത്തനത്തിനു ഉപയോഗിക്കുമെന്ന് യൂത്ത് കോഓര്‍ഡിനേറ്റര്‍ ടിജി കോയിത്തറ പറഞ്ഞു. എസ്ലിംങിലെ മലയാളി സമൂഹത്തോടൊപ്പം സിറോ മലബാര്‍ സമൂഹത്തിന്റെ വികാരി ഫാ. തോമസ് താണ്ടപ്പിള്ളിയും ഫാ. വില്‍സണ്‍ മേച്ചേരിലും ഏവരെയും തിരുനാള്‍ ആഘോഷത്തിലേയ്ക്കു ക്ഷണിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS