ഡോ. സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിൽ

dr-sunil-p-ilayidom
SHARE

കാൻബറ∙ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ നടക്കുന്നു. സാംസ്കാരിക സംഘടനയായ നവോദയ ഓസ്ട്രേലിയയുടെ നേതൃത്വത്തിലാണു പരിപാടി. മെയ് 12 ന് പെർത്തിൽ 'മതനിരപേക്ഷതയും മത ജീവിതവും' എന്ന വിഷയത്തിലും, 13 ന് മെൽബണിൽ 'മാധ്യമങ്ങളും ജനാധിപത്യവും' എന്ന വിഷയത്തിലും, 14 ന് ആഡ്ലൈഡിൽ 'വർഗ്ഗീയതയുടെ ആധാരങ്ങൾ' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.

മെയ് 20 ന് സിഡ്നിയിൽ 'ഭരണഘടനയിലെ സാമൂഹിക ദർശനം' എന്ന വിഷയത്തിലും, 21 ന് ബ്രിസ്ബനിൽ 'ഗാന്ധിയുടെ വർത്തമാനം' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ബ്രിസ്ബനിൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനവും നിർവഹിക്കും. കൂടാതെ മെൽബണിൽ നടക്കുന്ന നാടകോൽസവത്തിലും സംബന്ധിക്കും. പ്രഭാഷണ പരിപാടിയിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി നവോദയ ഭാരവാഹികൾ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS