കെ. എം. മാണി സ്മൃതി സംഗമം നടത്തി

K.M. Mani
കെ.എം. മാണി
SHARE

മെൽബൺ ∙ കെ. എം. മാണിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് പ്രവാസി കേരള കോൺഗ്രസ് (എം) ഓസ്ട്രേലിയ ഓൺലൈൻ സ്മൃതി സംഗമം നടത്തി.  ജോസ് കെ. മാണി എംപി യോഗം ഉദ്ഘാടനം ചെയ്തു. മാണി സാറിന്റെ ദീർഘവീക്ഷണം കാലാതീതമാണെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു. 

മാണി സാറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച്  ഓസ്ട്രലിയയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവർത്തകര്‍ രക്തദാനം നടത്താറുണ്ട്. ജിജോ ഫിലിപ്പ്, ഷാജു ജോൺ, ജിൻസ് ജയിംസ്, സുമേഷ് ജോസ്, തോമസ് ആൻഡ്രൂ, അലൻ ജോസഫ്,ജിനോ ജോസ്,ജോൺ സൈമൺ, അജേഷ് ചെറിയാൻ, എബി തെരുവത്ത് എന്നിവരുടെ നേതൃത്വത്തിൽ ഈ വർഷവും അതിന് തുടക്കം കുറിച്ചുവെന്ന് നാഷനൽ പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം പറഞ്ഞു. 

യോഗത്തിൽ സിജോ ഈത്തനാംകുഴി സ്വാഗതവും ജോമോൻ മാമലശേരി കൃതജ്‌ഞതയും പറഞ്ഞു. പാർട്ടിയുടെ കേരള സ്റ്റേറ്റ് കമ്മറ്റിയംഗം പ്രദീപ് വലിയപറമ്പിൽ, സെബാസ്‌റ്റ്യൻ ജേക്കബ്,ജിൻസ് ജയിംസ്, കെന്നടി പട്ടുമാക്കിൽ, ഷാജു ജോൺ,  റ്റോമി സ്കറിയ, സിബിച്ചൻ ജോസഫ്, റോബിൻ ജോസ്, ബൈജു സൈമൺ എന്നിവർ സംസാരിച്ചു. 

ജോസി സ്റ്റീഫൻ, ഡേവിസ് ചക്കൻ കളം, ഐബി ഇഗ്‌നേഷ്യസ്, ബിജു പള്ളിയ്ക്കൽ, ജോൺ സൈമൺ, ഹാജു തോമസ്, ജോഷി കുഴിക്കാട്ടിൽ, ജിനോ ജോസ്, ജിബിൻ ജോസഫ്, ഷെറിൻ കുരുവിള, ജോയിസ്,നവിൻ, ജിബി എന്നിവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS