ADVERTISEMENT

കൊളംബോ∙  ലോകത്ത് നീക്കം ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മൂത്രാശയ കല്ല് നീക്കം ചെയ്ത് ശ്രീലങ്കൻ സൈന്യത്തിലെ ഡോക്ടർമാർ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. നീക്കം ചെയ്ത കല്ലിന് 13.372 സെന്റീമീറ്റർ നീളവും 801 ഗ്രാം ഭാരമുണ്ടെന്ന് സൈന്യം അറിയിച്ചു. കൊളംബോയിലെ സൈനിക ആശുപത്രിയിലാണ് ഈ മാസമാദ്യം ശസ്ത്രക്രിയ നടന്നത്.  

Read also: ലൈംഗിക പീഡനം: കൊളോണ്‍ അതിരൂപത മൂന്നു ലക്ഷം യൂറോ നഷ്ടപരിഹാരം നല്‍കണം...

അതേസമയം, നേരത്തെയുണ്ടായിരുന്ന ഗിന്നസ് റെക്കോർഡ് ഇന്ത്യയ്ക്ക് സ്വന്തമായിരുന്നു.  2004 ൽ 13 സെന്റീമീറ്റർ നീളമുള്ള കല്ലാണ് ഇന്ത്യയിൽ നീക്കം ചെയ്തത്. ഇതിനു മുൻപ് ഏറ്റവും ഭാരമുള്ള കല്ല് നീക്കം ചെയ്ത് 2008 ൽ പാക്കിസ്ഥാനിലായിരുന്നു.  620 ഗ്രാം ഭാരമുള്ള കല്ലായിരുന്നു അന്ന് നീക്കം ചെയ്തത്.  

ജൂൺ ഒന്നിന് നടത്തിയ ശസ്ത്രക്രിയിലൂടെ ശ്രീലങ്കയിലെ കൊളംബോയിലെ സൈനിക ആശുപത്രി ലോക റെക്കോർഡ് സ്വന്തമാക്കിയെന്ന് ഗിന്നസ് അധികൃതരും സ്ഥികരീച്ചു.

യൂറിനറി വിഭാഗം മേധാവിയും  കൺസൾട്ടന്റ് യൂറോളജിസ്റ്റുമായ  ലെഫ്റ്റനന്റ് കേണൽ (ഡോ) കെ. സുദർശനാണ് ശസ്ത്രിക്രിയ്ക്ക് നേതൃത്വം നൽകിയത്.  ക്യാപ്റ്റൻ (ഡോ) ഡബ്ല്യു.പി.എസ്.സി പതിരത്ന, ഡോ. തമാശ പ്രേമതിലക,കേണൽ (ഡോ) യു.എ.എൽ.ഡി പെരേര, കേണൽ (ഡോ) സി.എസ് അബെയ്‌സിംഗ് എന്നിവരും ശസ്ത്രിക്രിയിൽ പങ്കെടുത്തു.

English Summary:  Sri Lankan Army Doctors Remove World's Largest Kidney Stone, Set World Record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com