ADVERTISEMENT

 ബെയ്‌റൂട്ട്∙ ഈ വർഷത്തെ ' മാരിടൈം പേഴ്സണാലിറ്റി ' എന്ന ബഹുമതിക്ക് സോഹൻ റോയ് അർഹനായി.ആഗോള മാരിടൈം ഇൻഡസ്ട്രിയിലെ പ്രമുഖ പ്രസിദ്ധീകരണമായ റോബൻ അസാഫിന മാസികയാണ് ബഹുമതി സമ്മാനിച്ചത്. ഈ മാസം 20ന് ലബനനിലെ ബെയ്റൂട്ടിലുള്ള ഹിൽട്ടൺ ബെയ്‌റൂട്ട് ഹാബ്‌ടൂർ ഗ്രാൻഡിലാണ് പുരസ്കാരദാനം സംഘടിപ്പിച്ചത്.

Read also: ദുബായിലെ തൊഴിലാളികൾക്ക് നിറയെ സമ്മാനവുമായി ‘സാദ’

മാരിടൈം മേഖലയ്ക്ക് നൽകിയ നൂതന ആശയങ്ങളും ഈ മേഖലയിലെ സംരംഭങ്ങളും ഉൾപ്പെടെയുള്ള  സംഭാവനകളാണ് സോഹൻ റോയിയെ പുരസ്കാരത്തിന് അർഹനാക്കിയത്. റോബൻ അസാഫിന പോലെയുള്ള ഒരു ആഗോള സ്ഥാപനത്തിൽ നിന്ന് ഇത്തരമൊരു അംഗീകാരം കരസ്ഥമാക്കാൻ സാധിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് സോഹൻ റോയ് പറഞ്ഞു. ‘‘ ഈ അംഗീകാരത്തിൽ ഞങ്ങളുടെ ജീവനക്കാർ ഒന്നടങ്കം അഭിമാനിക്കുന്നു. ഏരീസ് ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങളുടെയും കഠിനാധ്വാനവും അർപ്പണബോധവുമാണ്  പുരസ്കാരത്തിന് ഞങ്ങളെ പ്രാപ്തരാക്കിയത്. മാരിടൈം ഇൻഡസ്ട്രിയിൽ ആധുനിക സാഹചര്യങ്ങൾക്ക് അനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും വേണ്ടി തുടർന്നും പ്രവർത്തിക്കാൻ ഇത്തരം പുരസ്കാരങ്ങൾ പ്രചോദനം നൽകുക തന്നെ ചെയ്യും’’ – സോഹൻ റോയി കൂട്ടിച്ചേർത്തു.

sohan-roy-award

ഇന്ന്,  ഇരുപത്തിയഞ്ച് രാജ്യങ്ങളിലായി അറുപതോളം സ്ഥാപനങ്ങളുള്ള ഒരു വലിയ ബഹുരാഷ്ട്ര കമ്പനിയായി ഏരീസ് എന്ന സ്ഥാപനത്തെ ഉയർത്തിയത്  സോഹൻ റോയിയുടെ ദീർഘ വീക്ഷണവും കഠിനാധ്വാനവും ആണ്. ആഗോള മാരിടൈം വിപണി യിൽ അഞ്ച് മേഖലകളിൽ ലോകത്തെ ഒന്നാം നമ്പർ സ്ഥാനവും മുപ്പത്തിയൊന്ന് മേഖലകളിൽ മിഡിൽ ഈസ്റ്റിലെ ഒന്നാം നമ്പർ സ്ഥാനവും ഏരീസ് ഗ്രൂപ്പിനാണ്. ലോകത്തെമ്പാടുമുള്ള രണ്ടായിരത്തി അഞ്ഞൂറുകപ്പലുകളെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ ഗ്രീൻ ഷിപ്പുകളാക്കി മാറ്റിയെടുത്ത് ചരിത്രം കുറിക്കാനും സാധിച്ചു. ഷിപ്പ് ഡിസൈനും ഇൻസ്പെക്ഷനും നിർവഹിക്കുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനവും സോഹൻ റോയിയുടെയാണ്.

ജീവനക്കാർക്ക് മാനസികാരോഗ്യത്തിനും ശാരീരിക  ക്ഷേമത്തിനും അവസരം ഒരുക്കുന്ന 'ഹാപ്പിനസ് ഡിവിഷൻ' എന്ന ആഭ്യന്തര വിഭാഗത്തിന് തന്നെ രൂപം നൽകിയ ആദ്യത്തെ മറൈൻ കമ്പനിയാണ് ഏരീസ് ഗ്രൂപ്പ്. ജീവനക്കാർക്ക് അൻപത് ശതമാനം ലാഭവിഹിതം, പെൻഷനോടുകൂടിയ വിരമിക്കൽ, പങ്കാളിയ്ക്ക് ശമ്പളം നൽകൽ , രക്ഷാകർതൃ പെൻഷൻ, ആർത്തവ അവധി, രണ്ട് വർഷത്തെ ശിശു സംരക്ഷണ അവധി, ഭവനരഹിതർക്ക് വീട്, സ്ത്രീധന വിരുദ്ധ നയം, ജാതി വ്യവസ്ഥ വിരുദ്ധനയം തുടങ്ങിയ പദ്ധതികളും ഏരീസ് ഗ്രൂപ്പ് നടപ്പാക്കിയിട്ടുണ്ട്. 

 

തന്റെ ബിസിനസിലൂടെ പാരിസ്ഥിതിക സൗഹൃദം പ്രോത്സാഹിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങളും,  ഒപ്പം സിനിമകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും സാമൂഹിക പാരിസ്ഥിതിക വിഷയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അവബോധനവും പരിഗണിച്ച്,ഇറ്റലിയിലെ ഓർഡോ പാർട്ടിസ് ഗുൽഫെയിൽ നിന്ന് 'സർ പദവി' ആയ  'നൈറ്റ്ഹുഡ് ബഹുമതി ' അദ്ദേഹത്തിന് ലഭിച്ചിരുന്നു . ഇത്തരത്തിലുള്ള ബഹുമതി ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരൻ കൂടിയാണ് അദ്ദേഹം.

 

 ഡൈവിംഗ്, ഡ്രോണുകൾ, ഏവിയേഷൻ, സബ് സീ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ പുതിയ സംരംഭങ്ങൾക്ക്  രൂപം നൽകുകയും, വിന്റ എനർജി  , സോളാർ ഉപയോഗത്തിന്റെ പ്രോത്സാഹനം    , ഊർജ്ജത്തിന്റെ കാര്യക്ഷമത, ഗ്രീൻ ടെക്നോളജി തുടങ്ങിയ ആശയങ്ങളിൽ അധിഷ്ഠിതമായ  വ്യവസായങ്ങൾക്കായി നിരവധി പുതിയ സാങ്കേതിക സേവനങ്ങൾക്ക്  അദ്ദേഹത്തിന്റെ സ്ഥാപനം തുടക്കമിടുകയും ചെയ്തു. ഊർജ്ജാതിഷ്ഠിത വ്യവസായങ്ങളിൽ ആധുനികവൽക്കരണം ഉറപ്പുവരുത്തുവാൻ ഈ മേഖല കേന്ദ്രീകരിച്ച്  വരും നാളുകളിൽ കൂടുതൽ നിക്ഷേപം നടത്താനാണ് ഏരീസ് ലക്ഷ്യമിടുന്നത്.

 

English Summary: Prestigious Maritime Personality Award to Sohan Roy

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com