സിഡ്‌നിയിലെ സ്കോഫീൽഡ്‌സിലെ ‘ മാസ്’ ഓണാഘോഷം

sydney-mass-onam
SHARE

സ്കോഫീൽഡ്‌സ്∙ സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സ്മരണകൾ ഉണർത്തികൊണ്ടു ഓസ്‌ട്രേലിയയിലെ സ്കോഫീൽഡ്‌സിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഓസ്‌ട്രേലിയിലെ സിഡ്നി മഹാനഗരത്തിന്റെ വടക്കു പടിഞ്ഞാറു സ്ഥിതി ചെയുന്ന , ധാരാളം മലയാളികൾ സ്ഥിര താമസമാക്കിയ ഒരു സബർബ് ആണ്‌ സ്കോഫീൽഡ്‌സ് . ഇവിടെ പുതുതായി രൂപീകരിച്ച Malayalee Association of SchofieldS അഥവാ MASS ന്റെ ആഭിമുഖ്യത്തിൽ ആണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 ആം  തീയതി വിപുലമായ  രീതിയിൽ , വർണാഭമായ കലാ സാംസ്‌കാരിക പരിപാടികളോടെ ഓണാഘോഷം നടത്തിയത് . 

sydney-mass-onam-4

കേരളീയ സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന തിരുവാതിരയും മറ്റു നൃത്ത നൃത്യങ്ങളോടൊപ്പം  തന്നെ സിഡ്‌നിയിലെ അനുഗ്രഹീത കലാകാരൻമാർ അവതരിപ്പിച്ച ഗാനമേളയും എറെ ശ്രദ്ധ  ആകർഷിച്ചു .ഓണത്തിന്റെ ഗൃഹാതുരത്വം വിളിച്ചോതിക്കൊണ്ടു വിഭവ സമൃദ്ധമായ ഓണ സദ്യയും, തുടർന്ന് വിവിധങ്ങളായ ഓണ കളികളും ഉണ്ടായിരുന്നു . സ്കോഫീൽഡ്‌സിലെ മലയാളികൾക്കു ഓണാശംസകൾ നേർന്നു കൊണ്ട് ന്യൂ സൗത്ത് വെയിൽസ്‌ എംപി Warren Kirby സംസാരിച്ചു 

sydney-mass-onam-3

MASS ന്റെ  പ്രഥമ ഓണാഘോഷം വിജയകരമാക്കി തീർത്ത എല്ലാവര്ക്കും  പ്രസിഡന്റ് മാത്യൂസ് , സെക്രട്ടറി ജോൺസൻ , വൈസ് പ്രസിഡന്റ് ബിനൂപ് തുടങ്ങിയവർ കോർ കമ്മിറ്റിക്കു വേണ്ടി നന്ദി പ്രകടിപ്പിച്ചു .

sydney-mass-onam-2

English Summary: Malayalee Association of Schofields celebrated Onam.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS