ADVERTISEMENT

മെല്‍ബണ്‍ ∙ മില്‍പാര്‍ക്ക് സെന്‍റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്‍റെ നൊവേനയും വിശുദ്ധ കുര്‍ബാനയും മലയാളത്തില്‍ ആരംഭിച്ചതിന്‍റെ പത്താം വാര്‍ഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഫാദര്‍ വര്‍ഗ്ഗിസ് വാവോലില്‍, ഫാദര്‍ ജോസഫ് പനക്കല്‍, ഫാദര്‍ വിന്‍സെന്‍റ് മഠത്തിപ്പറമ്പില്‍ സി.എം.ഐ. എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് പത്താം വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പാരീഷ്ഹാളില്‍ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. കലാപരിപാടികളോടുകൂടി വാര്‍ഷികാഘോഷം സമാപിച്ചു. സെന്‍റ് ആന്‍റണി കോര്‍ ഗ്രൂപ്പ് അംഗങ്ങളായ ജോയ് മാത്യു, ഷാജി വര്‍ഗ്ഗീസ്, ഷാജി എബ്രഹാം, സാജു മാത്യു, ജിജിമോന്‍ ജോസഫ്, സജി ദേവസി, ലൗലി ജോണ്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

English Summary:

The 10th anniversary was celebrated with magnificently

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com