14 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി
Mail This Article
മെൽബൺ∙ ഓസ്ട്രേലിയയിൽ ഒരു രാത്രിയിൽ തന്നെ 14 വയസ്സുള്ള ആൺകുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ 46 വയസ്സുകാരി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 2021 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡനത്തിന് മുൻപ് ഇതിനെക്കുറിച്ച് അച്ഛനോട് പറയരുതെന്ന് യുവതി കുട്ടിയോട് നിർദേശിച്ചിരുന്നു. കുട്ടിയുടെ സ്വകാര്യത മാനിച്ച് യുവതിയുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനാണ് കോടതി തീരുമാനിച്ചിരുന്നത്.
ജഡ്ജി സാറാ ഹോപ്കിൻസ് പ്രതിക്ക് 18 മാസത്തെ തടവ് ശിക്ഷ വിധിച്ചു. സ്ത്രീക്ക് 'പെഡോഫിലിക് പ്രവണതകൾ' ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ലെന്ന ഫോറൻസിക് സൈക്കോളജിസ്റ്റ് സ്റ്റീഫൻ വുഡ്‌സിന്‍റെ നിഗമനം പരമാർശിച്ചാണ് കോടതി മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കാമായിരുന്ന കേസിൽ ഒന്നര വർഷം മാത്രം ശിക്ഷ വിധിച്ചത്. ഒറ്റപ്പെട്ട കുറ്റകൃത്യമായതിനാൽ യുവതിക്ക് പുനരധിവാസ സാധ്യമാകുമെന്ന് ജഡ്ജി സാറാ ഹോപ്കിൻസ് പറഞ്ഞു.
പീഡനം നടന്ന രാത്രി താൻ ഒന്നര കുപ്പി വൈൻ കുടിച്ചതായി യുവതി അവകാശപ്പെട്ടു. ‘'ഞാൻ നിന്നെ വളരെയധികം സ്നേഹിക്കാൻ തുടങ്ങി .അത് എന്നെ ആശയക്കുഴപ്പത്തിലായി, ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു. നീ ഇപ്പോൾ ഒരു ആൺകുട്ടിയല്ല, ഒരു പുരുഷനാണ്. സംഭവത്തെക്കുറിച്ച് (ലൈംഗികാതിക്രമം)പിതാവിനോട് പറയരുത് '’– എന്ന് അന്വേഷണത്തിന്‍റെ ഭാഗമായി നിയമപരമായി ചോർത്തിയ ഫോൺ സംഭാഷണത്തിൽ യുവതി കുട്ടിയോട് പറയുന്നുണ്ട്. ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതിയുടെ അഭിഭാഷകൻ വ്യക്തമാക്കി.