നോക്‌സ് ക്നാനായ ഫാമിലി കൂട്ടായ്മ ഈസ്റ്റർ അവധിക്കാല ക്യാംപ് സംഘടിപ്പിച്ചു

Mail This Article
മെൽബൺ ∙ 15 വർഷത്തിലധികമായി മെൽബണിലെ വാൻട്രീന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോക്‌സ് ക്നാനായ ഫാമിലി കൂട്ടായ്മയിലെ കുടുംബാഗങ്ങൾ വിക്ടോറിയയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഡാണ്ടിനോങ് റേഞ്ചിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്യാംപ് ബെൽഗ്രേവിൽ ഒരുമിച്ച് ഈസ്റ്റർ അവധിക്കാലത്ത് വർണ്ണാഭമായ ക്യാംപ് സംഘടിപ്പിച്ചു.

കോർഡിനേറ്റർ ഫിലിപ്പ് ജോർജിന്‍റെ നേതൃത്വത്തിൽ പതിനാലു കുടുബാംഗങ്ങങ്ങൾ ഓരോ നിമിഷവും ആഘോഷമാക്കി മാറ്റി. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വിനോദ പരിപാടികൾക്ക് ജയ്‌മോൻ ജേക്കബ്, സിമി ജയ്‌മോൻ, ട്രീസ സാജൻ എന്നിവർ നേതൃത്വം നൽകി. നോക്‌സ് ക്നാനായ ഫാമിലി കുടുബിനികളുടെ മനോഹരമായ ഗാനാലാപനം നിറപകിട്ടേകി. പഴയകാല ഗാനങ്ങൾ ആലപിച്ച് കുടുംബനാഥൻമാരും സദസ്സിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. നാടൻ പലഹാരങ്ങൾ വീട്ടിൽ നിന്ന് കൊണ്ടുവന്നതും, നോക്‌സ് ക്നാനായ കുടുംബാംഗമായ ജയിംസ് ജേക്കബ് മണിമല സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കിയതിലും പ്രത്യേകം പ്രശംസിക്കപ്പെട്ടു. വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങിയ ക്യാംപ് അടുത്ത ദിവസം പത്ത് മണി വരെ നീണ്ടു.