ADVERTISEMENT

സിഡ്‌നി∙ സിഡ്‌നി ഷോപ്പിങ് സെന്‍ററിൽ കൂട്ടക്കൊല നടത്തിയ ജോയൽ കൗച്ചി (40) പുരുഷന്മാർക്കും സ്ത്രീകൾക്കും ഓൺലൈനിൽ ലൈംഗിക സേവനങ്ങൾ വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോർട്ട്. രഹസ്യമായി എസ്കോർട്   ആയി ജോയൽ ജോലി ചെയ്തിരുന്നതായി ഡെയ്​ലി മെയിൽ റിപ്പോർട്ട് ചെയ്തു. പുരുഷ എസ്കോർട്   വെബ്‌സൈറ്റുകളിൽ ജോയൽ കൗച്ചി സ്വയം ലിസ്റ്റ് ചെയ്തിരുന്നു. സിഡ്‌നിയിൽ താമസിക്കുന്ന  'അത്‌ലീറ്റ്, സുന്ദരനായ 39 വയസ്സുകാരൻ' എന്നാണ് ജോയൽ കൗച്ചി ഈ വെബ്‌സൈറ്റുകളിൽ സ്വയം വിശേഷിപ്പിച്ചിരുന്നത്.

സമൂഹ മാധ്യമത്തിലെ പ്രൊഫൈലുകളിൽ  ഇംഗ്ലിഷ് അധ്യാപകനായി ജോലി ചെയ്തതിട്ടുണ്ടെന്ന് ജോയൽ കൗച്ചി അവകാശപ്പെട്ടിട്ടുണ്ട്. സർഫിങ് തത്പരനായിരുന്ന ജോയൽ കഴിഞ്ഞയാഴ്ച സിഡ്‌നിയിലെ ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ ബോണ്ടിയിൽ സർഫിനായി ആരെങ്കിലും തന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. പുതിയ ആളുകളെ കണ്ടുമുട്ടുന്നതും പുതിയ സ്ഥലങ്ങൾ കാണുന്നതും  ഇഷ്ടപ്പെടുന്നതായും സമൂഹ മാധ്യമത്തിൽ ജോയൽ വ്യക്തമാക്കിയിട്ടുണ്ട്. 

1) പുരുഷ എസ്‌കോർട്ട് വെബ്‌സൈറ്റിലുള്ള  ജോയൽ കൗച്ചിയുടെ പ്രൊഫൈൽ 2) ജോയൽ കൗച്ചി
1) പുരുഷ എസ്കോർട് വെബ്‌സൈറ്റിലുള്ള ജോയൽ കൗച്ചിയുടെ പ്രൊഫൈൽ 2) ജോയൽ കൗച്ചി

ന്യൂ സൗത്ത് വെയിൽസ് പൊലീസ് ഇൻസ്‌പെക്ടർ ആമി സ്കോട്ടാണ് ജോയൽ കൗച്ചിയെ വെടിവച്ച് കൊന്നത്. അക്രമി തന്‍റെ നേരെ തിരിഞ്ഞ് കത്തി ഉയർത്തിയപ്പോഴാണ് ആമി വെടിവച്ചത്. പരുക്കേറ്റവരെ രക്ഷിക്കുന്നതിനും ആമി നേതൃത്വം നൽകി. ആമിയുടെ ധീരതയെ പ്രധാനമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ പ്രശംസിച്ചു. 

പ്രതിക്ക് കൗമാര കാലം മുതൽ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് കൗച്ചിയുടെ കുടുംബം പറഞ്ഞു. ‘‘ഇന്നലെ സിഡ്‌നിയിൽ നടന്ന സംഭവത്തിൽ ഞങ്ങൾ പൂർണ്ണമായും തകർന്നു. ജോയലിന്‍റെ പ്രവൃത്തി ശരിക്കും ഭയാനകമായിരുന്നു, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ന്യൂ സൗത്ത് വെയിൽസ് പൊലീസ് സേനയുമായും ക്വീൻസ്‌ലാൻഡ് പൊലീസുമായും ഞങ്ങൾ ബന്ധപ്പെട്ടുവരുന്നു.  മകനെ വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥയുമായി പ്രശ്‌നങ്ങളൊന്നുമില്ല. മറ്റുള്ളവരെ രക്ഷിക്കാനായി അവർ അവരുടെ ജോലി ചെയ്തുവെന്നും’’ കുടുംബം അറിയിച്ചു.

English Summary:

Sydney Killer Joe Cauchi's Secret Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com