ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണത്തിന് തുടക്കം
Mail This Article
ബ്രിസ്‌ബെന്‍ ∙ ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണത്തിന് തുടക്കമായി. 'ഗോസ്റ്റ് പാരഡെയ്‌സ്' എന്ന വെബ്‌സീരീസിന്റെ രചനയും സംവിധാനവും നിര്‍മാണവും ജോയ്.കെ.മാത്യു ആണ്. ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും വേള്‍ഡ് മദര്‍ വിഷന്റേയും സഹകരണത്തോടെയാണ് വെബ് സീരീസ് പുറത്തിറക്കുന്നത്.
ഗോള്‍ഡ് കോസ്റ്റ് നെരംഗ് റിവര്‍ സ്പ്രിംഗ്‌സില്‍ നടന്ന വെബ് സീരിസിന്റെ ചിത്രീകരണോദ്ഘാടനം നര്‍ത്തകിയും ടാനിയ സ്‌കിന്‍ കെയര്‍ എം. ഡിയുമായ ഡോ. ചൈതന്യ നിര്‍വഹിച്ചു. ഗോസ്റ്റ് പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീലീസ് ഓസ്‌ട്രേലിയന്‍ ചലച്ചിത്ര നടിമാരായ അലന, ഹെലന്‍ എന്നിവരും ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മാസ് ഫൈനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍സി എം.ഡി. ഷീന അബ്ദുള്‍ഖാദറും നിര്‍വഹിച്ചു.
ജോയ് കെ. മാത്യു, ലോക ദേശീയ ഗാന സഹോദാരിമാരായ ആഗ്‌നെസ് ജോയ് തെരേസ ജോയ്, ഛായാഗ്രാഹകന്‍ ആദം കെ.അന്തോണി, ഗോള്‍ഡ് കോസ്റ്റ് ഫിലിം വര്‍ക്ക് ഷോപ്പ് കോഡിനേറ്റര്‍ സി.പി. സാജു പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ മാര്‍ഷല്‍ ജോസഫ്, നടന്‍ ജോബിഷ് എന്നിവര്‍ പ്രസംഗിച്ചു. ആഷ, റിജു, രമ്യ,മേരി, ഷാമോന്‍, ശരൺ, ഇന്ദു, ജയലക്ഷ്മി, നിഷ, ടെസ്സ, ആൽവിൻ, എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഓസ്ട്രേലിയയില്‍ ചലച്ചിത്രങ്ങളും ടെലിവിഷന്‍ പരിപാടികളും നിര്‍മിക്കാനും പ്രദര്‍ശിപ്പിക്കാനും ചലച്ചിത്ര മേളകളും ചലച്ചിത്ര കലാ പരിശീലനവും സംഘടിപ്പിക്കാനും ദൃശ്യപരിപാടികള്‍ പ്രക്ഷേപണം ചെയ്യാനും ലക്ഷ്യമിട്ട് നടനും എഴുത്തുകാരനും സംവിധായകനും നിര്‍മ്മാതാവുമായ ജോയ് കെ.മാത്യു ആരംഭിച്ച ചലച്ചിത്ര നിര്‍മ്മാണ വിതരണ കമ്പനിയാണ് ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രി. ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് വേണ്ടി ജോയ് കെ മാത്യുവിന്റെ നേതൃത്വത്തില്‍ ക്വീന്‍സ്ലാന്‍ഡില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന ചലച്ചിത്ര - കലാ പരിശീലനത്തില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവരേയും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര - ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും മലയാള ചലച്ചിത്ര രംഗത്തെ നടീനടന്മാരേയും ഉള്‍പ്പെടുത്തിയാണ് 'ഗോസ്റ്റ് പാരഡെയ്‌സ്' എന്ന വെബ് സീരീസ് നിര്‍മ്മിക്കുന്നത്. ഓസ്‌ട്രേലിയയിലും കേരളത്തിലുമായാണ് ചിത്രീകരണം.
രസകരവും വ്യത്യസ്തവുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ് നവംബര്‍ ആദ്യം റിലീസ് ചെയ്യുന്ന വെബ് സീരീസായ ഗോസ്റ്റ് പാരഡെയ്സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ആദം കെ.അന്തോണി, സിദ്ധാര്‍ത്ഥന്‍ (ഛായാഗ്രഹണം),എലിസബത്ത്, ജന്നിഫര്‍,പോളിന്‍ (ചമയം) മൈക്കിള്‍ മാത്സണ്‍ (വസ്ത്രാലങ്കാരം) ഡോ. രേഖാ റാണി, സഞ്ജു സുകുമാരന്‍ (സംഗീതം), ഗീത് കാര്‍ത്തിക്, ജിജി ജയന്‍, പൗലോസ് പുന്നോര്‍പ്പിള്ളില്‍ (കലാ സംവിധാനം), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റിങ്) ടി.ലാസര്‍ (സൗണ്ട് ഡിസൈനര്‍) പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ക്ലെയര്‍, ജോസ് വരാപ്പുഴ, എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.