സംഗീതനിശയുമായി അല്‍ഫോന്‍സ് ജോസഫും സംഘവും മെല്‍ബണില്‍

Mail This Article
മെല്‍ബണ്‍ ∙ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ അൽഫോൻസ് ജോസഫ് ഓസ്ട്രേലിയയിൽ മെൽബണിൽ സംഗീതനിശയ്ക്കെത്തുന്നു. മെൽബൺ സൗത്ത് ഈസ്റ്റ് സെന്‍റ് തോമസ് സിറോ-മലബാർ ഇടവകയുടെ നേതൃത്വത്തിലാണ് ജൂൺ 9 ന് വൈകുന്നേരം 6 മണിക്ക് ഡാന്‍ഡനോങ്ങ് സെന്‍റ് ജോണ്‍സ് റീജനൽ കോളേജ് സ്റ്റേഡിയത്തിൽ സംഗീതനിശ സംഘടിപ്പിക്കുന്നത്.
ഡാന്‍ഡിനോങ്ങ്-ഫ്രാങ്ക്സ്റ്റണ്‍ റോഡില്‍ ഡാന്‍ഡിനോങ്ങ് സൗത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഇടവക ദേവാലയത്തിന്‍റെ നിമാണ ധനശേഖരാര്‍ത്ഥമാണ് സംഗീതനിശ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഇടവക വികാരിയും മെല്‍ബണ്‍ രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു. https://app.orgnyse.com.au/alphons-musical-live-band-54 എന്ന വെബ്സൈറ്റിലൂടെയോ പാരിഷ് കൗണ്‍സിൽ, ബിൽഡിങ് കമ്മിറ്റി അംഗങ്ങളിലൂടെയോ ടിക്കറ്റുകൾ ലഭിക്കും. സംഘാടകർ എല്ലാവരെയും സംഗീതനിശയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും മെല്‍ബണ്‍ രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരിയും സംഘാടക സമിതിയും അറിയിച്ചു.
(വാർത്ത ∙ പോള്‍ സെബാസ്റ്റ്യന്‍)