സാക്കി ജോസഫിനെ ആദരിച്ചു

sakki-joseph
SHARE

ഹൂസ്റ്റൺ ∙ പോർട്ട് ബെന്റ് കൗണ്ടി മണ്ഡല പ്രസിഡന്റ് സാക്കി ജോസഫിനെ ഏഷ്യൻ പ്രസിഡന്റ് ചെയർ ഓഫ് ദ് ഇയർ പുരസ്ക്കാരം നൽകി ആദരിച്ചു. 16–ാം തിയതി ഹൂസ്റ്റണിലെ ഓശൻ പാലസ് റസ്റ്ററന്റിൽ വച്ചു നടന്ന ടെക്സസ് ഏഷ്യൻ റിപ്പബ്ലിക്കൻ അസംബ്ലിയുടെ പ്രത്യേക യോഗത്തിലാണ് ആദരിച്ചത്.

പ്രസ്തുത സമ്മേളനത്തിൽ ടെക്സസ് ഏഷ്യൻ റിപ്പബ്ലിക്കൻ പാർട്ടി പ്രമുഖർ പങ്കെടുത്തു. ടെക്സസ് ഗവർണർ ഗ്രേഗ് ആബ്ബോട്ട് സംബന്ധിച്ചു. ഏഷ്യൻ വംശജരുടെ ഇടയിലേയ്ക്കു റിപ്പബ്ലിക്കൻ പാർട്ടിയുടെ വേരോട്ടം ശക്തമാക്കുന്നതിനും ഏഷ്യൻ പ്രവർത്തകരെ ആദരിക്കുന്നതിനുമായി ആയിരുന്നു ഈ പ്രത്യേക ഡിന്നർ ക്രമീകരിച്ചത്.

ഐടി പ്രൊഫഷനൽ ആയ സാക്കി ജോസഫ് സ്റ്റേറ്റ് കൺവെൻഷൻ ടെലിഗേറ്റായും 2020ൽ നടന്ന പ്രസിഡൻഷൽ കൺവെൻഷനിൽ പ്രതിനിധിയായും ഉണ്ടായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ സജീവ പ്രവർത്തകനാണ് സാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA