രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ 104–ാം ജന്മദിനമാഘോഷിച്ചു

alan-vann
SHARE

ഒക്കലഹോമ ∙ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടൻ അലൻ വാന്റെ 104 –ാം ജന്മദിനം ഒക്ടോബർ ആറിനു കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ആഘോഷിച്ചു. 1941 ഡിസംബർ ഏഴിനു പേൾ ഹാർബർ ബോംബാക്രമണം നടക്കുമ്പോൾ അലൻ വാൻ ഹൊന്നാലുലുവിൽ സബ് മറ്റെനിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു.

allen-vann-2

അലബാമയിൽ ജനിച്ച വാൻ, പിതാവിന്റെ ജോലിയോടുള്ള ബന്ധത്തിൽ ഒക്കലഹോമയിലേക്ക് താമസം മാറുകയായിരുന്നു. കാപിറ്റൽ ഹിൽ ഹൈസ്ക്കൂളിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തശേഷം യുഎസ് ആർമിയിൽ പരിശീലനം ലഭിച്ചു. ക്രൈസ്റ്റ് ചർച്ച് മിനിസ്റ്റർ എന്ന നിലയിൽ ഏബിലിൻ, ടെക്സസ്, അലബാമ, മിസ്സിസിപ്പി, ഒക്കലോഹമ തുടങ്ങിയ സ്ഥലങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുഎസ്എസ് സീ ഹോഴ്സ് പെറ്റി ചീഫ് ഓഫീസറായിരുന്നു. 

‘വളരെ ചുറുചുറുക്കുള്ള എപ്പോഴും തിരക്കുള്ള, അത്യാവശ്യത്തിനു മാത്രം ആഹാരം കഴിക്കുന്ന നല്ല വ്യയാമം ചെയ്യുന്ന എല്ലാവർക്കും സ്നേഹം പകർന്നു നൽകുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്’ തന്റെ പിതാവ് എന്നാണ് ദീർഘായുസിനെ കുറിച്ചു ചോദിച്ചപ്പോൾ മകൻ പറഞ്ഞത്. പ്രാർഥനയും ദീർഘായുസിന്റെ മറ്റൊരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

allen-vann-3

ഒക്കലഹോമ നോർമനിൽ നോർമൻ വെറ്ററൻസ് സെന്ററിലാണു താമസിക്കുന്നത്. ഭാര്യയും രണ്ടു മക്കളുമാണ് വാനുള്ളത്. ഒരാൾ യുഎസ് എയർഫോഴ്സിലും മറ്റെയാൾ യുഎസ് മറൈൻ കോർപസിലും പ്രവർത്തിക്കുന്നു.

English Summary: World War II veteran celebrates his 104th birthday with cake 

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}