തിരുവനന്തപുരം ∙ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിനെ കേരള നിയമസഭ ആദരിച്ചു. സ്പീക്കർ എ.എൻ. ഷംസീർ സഭയുടെ ആദരവ് റോബിന് കൈമാറി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മാണി. സി. കാപ്പൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, അനൂപ് ജേക്കബ് എംഎൽഎ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സന്ദർശനത്തിനിടെ കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും റോബിൻ കൂടിക്കാഴ്ച നടത്തി.

തുടർന്ന്, തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുമായും റോബിൻ ഇലക്കാട്ട് കൂടിക്കാഴ്ച നടത്തി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തന്റെ പുസ്തകം അദ്ദേഹത്തിനു സമ്മാനിച്ചു.

