തിരുവനന്തപുരം ∙ കെഎച്ച്എന്‍എ തിരുവന്തപുരത്തു വച്ചു നടത്തിയ ഹിന്ദു കോൺക്ലേവ് പ്രൗഢ ഗംഭീരമായ സദസ്സുകൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കുളത്തിനാൽ ഗംഗാധരന്‍പിള്ള, ക്ഷേത്ര ജീവനക്കാരന്‍ ഗുരുവായൂര്‍ കൃഷ്ണന്‍, തന്ത്രി പ്രമുഖന്‍ മണയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി, ആനക്കാരന്‍ മാമ്പി ശരത്, അതിരുദ്രയഞ്ജം നടത്തി ചരിത്രത്തിലിടം നേടിയ അശ്വനി തന്ത്രി എന്നിവരെയാണ് നോർത്ത് അമേരിക്കയിലെ ഹിന്ദുക്കളുടെ തറവാടെന്നു വിശഷിപ്പിക്കാവുന്ന കെഎച്ച്എന്‍എ ജനുവരി 28 നു ആദരിച്ചത്. കേന്ദ്ര മന്ത്രി വി. മുരളീധരൻ അവാർഡുകൾ വിതരണം ചെയ്തു.
Also read : മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ വർണോത്സവം സംഘടിപ്പിച്ചു

കഴിഞ്ഞ 67 വർഷം മുടങ്ങാതെ ഭഗവാന്റെ തിരുവാഭരണ പേടകം ചുമന്നു ശബരിമല സന്നിധാനത്തിൽ എത്തിച്ച പന്തളത്തെ വലിയ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ള ആദരിക്കപ്പെടുമ്പോൾ അത് ഓരോ സനാതന ധർമ്മ വിശ്വാസിയും മനസ്സുകൊണ്ടേറ്റെടുക്കുന്ന ആദരമാണ്. വ്രതശുദ്ധിയുടെ പുണ്യം മാത്രമല്ല, കാലാ കാലങ്ങളായി കൈമാറുന്ന നിയോഗത്തിലേക്ക് ഒരു പുതുതലമുറയെ കൂടി ചേർത്ത് വച്ചതിനു കൂടിയാണ് അദ്ദേഹത്തിന് ഈ ആദരം.
പാചകപ്പുരയിൽ ഇരുന്നു ഭക്തിയിൽ ലയിച്ചു പാടുമ്പോൾ ഗുരുവായൂർ കൃഷ്ണൻ എന്ന കലാകാരൻ ഒരിക്കലും വിചാരിച്ചു കാണില്ല ആ വിഡിയോ തന്നെ ഇത്രയും പ്രശസ്തനാക്കുമെന്ന്. കൃഷ്ണ ഭക്തിയുടെ പാട്ടിനു അംഗീകാരം ലഭിക്കുമ്പോൾ ആ അംഗീകാരത്തിന് കെഎച്ച്എന്‍എ ‘കൃഷ്ണ ഭക്ത പുരസ്‌കാരം’ എന്നല്ലാതെ എന്ത് വിളിക്കാൻ?

ചിലർ ആദരിക്കപ്പെടുമ്പോൾ ആ വ്യക്തി മാത്രം അല്ല, ആ മേഘല കൂടിയാണ് ആദരിക്കപ്പെടുന്നത്. അതിനൊരുദാഹരണം ആണ് കെഎച്ച്എൻഎ "ഗജപരിപാലന" പുരസ്കാരത്തിനർഹനായ ശരത് (മാമ്പി). ആനയും ഹൈന്ദവതയും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. തിടമ്പേറ്റിയ ആനയെയും, ഉത്സവപ്പറമ്പിൽ തലയെടുപ്പോടെ നിൽക്കുന്ന കൊമ്പനെയും ആസ്വദിച്ച് മടങ്ങുമ്പോൾ ശ്രദ്ധിക്കപെടാത്തവർ ആണ് അവരെ സ്വന്തം എന്ന് കരുതി പരിപാലിക്കുന്ന ആനപാപ്പാന്മാർ. അതുകൊണ്ടു തന്നെയാണ് അവരിലൊരാൾ ആദരിക്കുമ്പോൾ ആ തൊഴിൽ മേഖല മുഴുവൻ ആദരിക്കപ്പെടുന്നതിനു തുല്യമാവുന്നത്.

ശാസ്ത്ര പ്രതിഭ നമ്പി നാരായണൻ, അതിരുദ്രയഞ്ജം നടത്തി ചരിത്രത്തിലിടം നേടിയ അശ്വനി തന്ത്രി, തന്ത്രി പ്രമുഖന്‍ മണയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി, ക ലാമണ്ഡലം സംഗീത (നങ്ങ്യാര്‍കൂത്ത്), ജിഷ്ണു പ്രതാപ് (കൂടിയാട്ടം), കെ.വി. രമേഷ് (യക്ഷഗാനം), മഹേഷ് ഗുരുക്കൾ (കളരി), യദു വിജയകൃഷ്ണന്‍ (സംസ്‌ക്യതം സിനിമ), കല്ലാറ്റ് മണികണ്ഠ കുറുപ്പ് (കളമെഴുത്ത് പാട്ട്), ബി.എസ്. ബിജു (ചുവര്‍ചിത്രകല), ഖില്‍ കോട്ടയം (നാദസ്വരം), മണ്ണൂര്‍ ചന്ദ്രന്‍ (പൊറാട്ട് നാടകം), ഹരികുമാര്‍ താമരക്കുടി (കാക്കാരിശ്ശി നാടകം), താമരക്കുടി രാജശേഖരന്‍ (മുഖര്‍ശംഖ്), സുബ്രഹ്മമണ്യന്‍ പെരിങ്ങോട് (ഇയ്ക്ക), ഡോ. സഞ്ജീവ് കുമാർ (പഞ്ച കര്‍മ്മ), മാളികപ്പുറം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച അഭിലാഷ് പിള്ള, ദേവനന്ദന, വിഷ്ണു, വിഷ്ണു ശശിശങ്കര്‍, രഞ്ജിന്‍ രാജ് ശ്രീപത് യാന്‍ എന്നിവരും ആദരിക്കപ്പെട്ടു.