കാണാതായ സൗത്ത് ടെക്‌സസ് ഡപ്യൂട്ടി കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി

evelyn
SHARE

ടെക്സസ് ∙ ഈഗിൾ പാസിൽ കാണാതായ ഡപ്യൂട്ടി കോൺസ്റ്റബിൾ  എവ്‌ലിൻ ഗാർഡാഡോയെയുടെ  (24)  മൃതദേഹം ചൊവ്വാഴ്ച മാവെറിക് കൗണ്ടിയിൽ കണ്ടെത്തിയതായി ഈഗിൾ പാസ് പൊലീസ് അറിയിച്ചു. ഫെബ്രുവരി 7 ന് രാവിലെ ടെക്സാസിലെ ക്യുമാഡോയിലെ ഒരു റാഞ്ചിന്റെ അതിർത്തിക്ക് സമീപമാണ്് ഗാർഡാഡോയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ശരീരത്തിൽ മുറിവുകളുണ്ടെന്ന് മാവെറിക് കൗണ്ടി ഷെരീഫ് പറഞ്ഞു. 

യുഎസിൽ കാണാതായ ജെയ്സണിനായി ഡ്രോൺ ഉപയോഗിച്ചു തിരച്ചിൽ

ജനുവരി 31 ന് ഈഗിൾ പാസ് ഡിറ്റൻഷൻ സെന്ററിൽ നിന്ന് ജോലി കഴിഞ്ഞ ശേഷം വീട്ടിലേക്കു പോയതായിരുന്നു എവ്‌ലിൻ. ഫെബ്രുവരി ഒന്നു മുതൽ കാണാതാവുകയായിരുന്നു.  ഇവരുടെ  കാർ പിന്നീട് ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ കണ്ടെത്തിയിരുന്നു 

സംഭവവുമായി ബന്ധപ്പെട്ട് ജീസസ് വാസ്‌ക്വസ് (32) അറസ്റ്റിലായി. ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് ജീസസിനെതിരെ കുറ്റം ചുമത്തി  ജയിലിലടച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വാസ്‌ക്വസ് ഗാർഡാഡോയുടെ കാർ കൈവശം വച്ചതായി കണ്ടെത്തിയിരുന്നു. ഗാർഡാഡോയുടെ സഹപ്രവർത്തകനാണ് വാസ്‌ക്വസ് എന്നാണ് റിപ്പോർട്ട്.

ടെക്സസ് റേഞ്ചേഴ്‌സ് ഓഫിസ് തെളിവുകൾ ശേഖരിച്ചു വരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ലാറെഡോയിലേക്ക് കൊണ്ടുപോയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS