വാഹനത്തിൽ നിന്നും കാറ്റലിറ്റിക് കൺവെർട്ടർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ചു

catalytic-converter
SHARE

ജോർജിയ ∙ ജോർജിയയിലെ സവന്നയിൽ ചാതം കൗണ്ടിയിൽ  കഴിഞ്ഞയാഴ്ച കാറ്റലിറ്റിക് കൺവെർട്ടർ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് മരിച്ചു. കാർ ഷോറൂമിലെ ജീവനക്കാരാണ് അവരുടെ കാറുകളിലൊന്നിനടിയിൽ മരിച്ചയാളെ കണ്ടെത്തിയത്. കാറ്റലിറ്റിക് കൺവെർട്ടർ നീക്കം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യം ക്യാമറയിൽ തെളിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. വാഹനം ജാക്ക് വച്ച് ഉയർത്തിയതായിരിക്കാം മറിഞ്ഞു വീഴാൻ കാരണമെന്നു കരുതുന്നു.

Read also:  ഗാർസെറ്റിയെ ഇന്ത്യയിലെ അംബാസഡറായി സെനറ്റ് അംഗീകരിച്ചു

പകർച്ചവ്യാധിയും തുടർന്നുള്ള തൊഴിലില്ലായ്മയും വർധിച്ചതോടെ  എളുപ്പത്തിൽ പണമുണ്ടാക്കാൻ പലരും മോഷണം ഒരു  തൊഴിലാക്കി. കൺവെർട്ടറുകൾക്കുള്ളിലെ വിലയേറിയ ലോഹങ്ങളാണ് മോഷ്ടാക്കളെ ആകർഷിക്കുന്നത്.

രാജ്യവ്യാപകമായി മെട്രോ മേഖലകളിൽ കാറ്റലിറ്റിക്  കൺവെർട്ടർ മോഷണങ്ങൾ വർധിച്ചു. കഴിഞ്ഞ മാസം കലിഫോർണിയയിൽ ഒരു കാറ്റലിറ്റിക് കൺവെർട്ടർ മോഷ്ടാവ് കൊല്ലപ്പെട്ടിരുന്നു. കള്ളന്മാർ എസ്‌യുവികളും പിക്കപ്പ് ട്രക്കുകളുമാണ് മോഷണത്തിനായി  തിരഞ്ഞെടുക്കുന്നത് .

2022 ൽ 39 കാറ്റലിറ്റിക് കൺവെർട്ടർ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തതായി ചാത്തം കൗണ്ടി ഉദ്യോഗസ്ഥർ പറഞ്ഞു.  നാഷനൽ ഇൻഷുറൻസ് ക്രൈം ബ്യൂറോ 2021-ൽ  52,000-ത്തിലധികം മോഷണങ്ങൾ റിപ്പോർട്ട് ചെയ്തു, 2018-ൽ ഇത് 1,300ആയിരുന്നതിൽ നിന്നാണ് കുത്തനെ വർധിച്ചത്. 

English Summary : Georgia man crushed to death while trying to steal catalytic converter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS