ഫോർഡ് 1.5 ദശലക്ഷത്തിലധികം വാഹനങ്ങൾ പരിശോധിക്കും

ford
SHARE

ഡിട്രോയിറ്റ് ∙ ബ്രേക്കുകളുടെയും വിൻഡ്‌ഷീൽഡ് വൈപ്പറുകളുടെയും പ്രശ്‌നങ്ങളെ തുടർന്ന് ഫോർഡ് യുഎസിൽ 1.5 ദശലക്ഷത്തിലധികം വാഹനങ്ങൾ പരിശോധിക്കും. ചോർന്നൊലിക്കുന്ന ബ്രേക്ക് ഹോസുകളും പെട്ടെന്ന് പൊട്ടിപോകുന്ന വിൻഡ്‌ഷീൽഡ് വൈപ്പറുമാണ് ഇത്രയധികം വാഹനങ്ങൾ വീണ്ടും പരിശോധിക്കാനും പ്രശ്നം പരിഹരിക്കാനും കാരണമായി ചൂണ്ടികാണിക്കുന്നത്. 

Read also : ഡാലസിൽ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വർഷവും; വൈദ്യുതി വിതരണം മുടങ്ങി

മുന്നിലെ ബ്രേക്ക് ഹോസുകൾ പൊട്ടി ബ്രേക്ക് ഫ്ലൂയിഡ് ചോരാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ റെഗുലേറ്റർമാർ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത രേഖകളിൽ കമ്പനി പറയുന്നു. 2013 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ ഫോർഡ് ഫ്യൂഷൻ, ലിങ്കൺ എംകെഎക്സ് മിഡ്സൈസ് കാറുകൾ എന്നിവ ഉൾപ്പെടുന്ന 1.3 ദശലക്ഷം വാഹനങ്ങൾ വീണ്ടും പരിശോധനയ്ക്കായി എത്തിച്ചിരുന്നു. 2021 മുതൽ 222,000 എഫ്-150 പിക്കപ്പുകളും ഇതിൽ ഉൾപ്പെടുന്നു.

ഡീലർമാർ ഹോസുകൾ മാറ്റിസ്ഥാപിക്കും. ഏപ്രിൽ 17 മുതൽ ഉടമകൾക്കു അറിയിപ്പ് കത്തുകൾ മെയിൽ ചെയ്യും. മാറ്റിവെക്കേണ്ട ഭാഗങ്ങൾ ലഭ്യമാകുമ്പോൾ രണ്ടാമത്തെ അറിയിപ്പ് ലഭിക്കും. പ്രശ്‌നങ്ങൾ നേരിടുന്ന വാഹന ഉടമകൾ അവരുടെ ഡീലറെ വിളിക്കണമെന്ന് ഫോർഡ് അറിയിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കായി ഇതിനകം ചില ഭാഗങ്ങൾ ലഭ്യമാണ്. ഏകദേശം 2% വാഹനങ്ങളിൽ മാത്രമേ ബ്രേക്ക് ഹോസ് ചോർച്ച ഉണ്ടാകൂവെന്നും കമ്പനി പറയുന്നു.

English Summary: Ford recalls 1.5m vehicles to fix brake hoses, wiper arms

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS