സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 24 മുതല്‍ 26 വരെ ഡാലസില്‍

dallas-convention
SHARE

ഡാലസ് (ടെക്സസ്) ∙ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഡാലസ് ഏരിയ ഇടവകകള്‍ സംയുക്തമായി നടത്തുന്ന പത്താമത് ഡാലസ് ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 24 മുതല്‍ 26 വരെ ഡാലസിലെ എംജിഎം ഓഡിറ്റോറിയത്തില്‍ നടക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

ഡാലസ് സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയസമുച്ചയത്തില്‍ വച്ച് നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗത്തില്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി അധ്യാപകനും സുവിശേഷ പ്രഘോഷകനുമായ റവ.ഫാ. ഡോ ജോണ്‍ തോമസ് കരിങ്ങാട്ടില്‍ വചനപ്രഘോഷണം നടത്തും. എല്ലാ ദിവസവും വൈകിട്ട് ആറുമുതല്‍ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ യോഗത്തില്‍ ഡാലസിലെ വിവിധ ഓര്‍ത്തഡോക്സ് ദേവാലയങ്ങളിലെ ഗായകസംഘാംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച  ഡാലസ് ഓര്‍ത്തഡോക്സ് ക്വയർ ശ്രുതിമധുരമായ ആത്മീയഗാനങ്ങള്‍ ആലപിക്കും.

fr-john-thomas-karingattil

റവ.ഫാ. രാജു ദാനിയേല്‍ കോര്‍എപ്പിസ്കോപ്പ, റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. തമ്പാന്‍ വര്‍ഗീസ്, റവ.ഫാ. ജോഷ്വാ ജോര്‍ജ്ജ് റവ.ഫാ. ഡിജു സ്കറിയാ, റവ.ഫാ. ജോയല്‍ മാത്യു, റവ.ഫാ. മാറ്റ് അലക്സാണ്ടര്‍, റവ.ഫാ. ബിനു മാത്യുസ് എന്നിവര്‍ കണ്‍വന്‍ഷന്‍റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കും. 

ഡാലസ് സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയം ആതിഥേയത്വം വഹിക്കുന്ന കണ്‍വന്‍ഷനിലേക്ക് ഡാളസിലും പരിസര പ്രദേശങ്ങളിലുമുള്ള ക്രിസ്തീയ ദേവാലയങ്ങളില്‍ നിന്നുള്ള സഭാവിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

റവ.ഫാ. ജോയല്‍ മാത്യു  (വികാരി/കണ്‍വന്‍ഷന്‍ കണ്‍വീനര്‍) (214)2325286

ബിനൂപ്   വര്‍ഗ്ഗീസ് (ഇടവക സെക്രട്ടറി)  (469)4079637

സാബു ബേബി (ഇടവക ട്രസ്റ്റി)  (646)9455869

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA