വാഷിങ്ടൻ∙ ബൈഡൻ ഭരണകൂടത്തിന്റെ 'വിദ്യാർത്ഥി വായ്പ കടം റദ്ദാക്കൽ' പ്രാബല്യത്തിൽ വരില്ലെന്ന് യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ്. വെള്ളിയാഴ്ച്ചയാണു ഇതുസംബന്ധിച്ചു ജിഎ ഓഫീസ് പ്രസ്താവന പുറത്തിറക്കിയത്. ഓരോ വിദ്യാർഥികൾക്കും 20,000 ഡോളറിന്റെ വായ്പാ റദ്ദാക്കൽ പ്രഖ്യാപിക്കുമ്പോൾ ഏകദേശം 400 ബില്ല്യൺ ഡോളർ ചിലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ബൈഡന്റെ സ്റ്റുഡന്റ്സ് ലോൺ ക്യാൻസലേഷൻ സ്കീമിനെ അട്ടിമറിക്കാനാണ് ശ്രമം.
Read Also: ഫ്ലോറിഡയിൽ മലയാളിയായ രണ്ടു വയസ്സുകാരി അന്തരിച്ചു; ആകസ്മിക വേർപാടിന്റെ ദുഃഖത്തിൽ മലയാളികൾ
ബൈഡൻ ഭരണകൂടത്തിന്റെ നടപടി പുനഃപരിശോധിക്കാനാകാത്തതാണെന്ന വാദത്തെ നിരസിച്ചുകൊണ്ട് ഭരണസംവിധാനത്തിന്റെ മേൽനോട്ടത്തിൽ കോൺഗ്രസിന്റെ പങ്ക് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ശരിവെച്ചു. റദ്ദാക്കൽ പദ്ധതി കോൺഗ്രസ് അംഗീകരിക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ സുപ്രീംകോടതിയുടെ നിലവിലെ ഇൻജക്ഷൻ പ്രകാരം പ്രോഗ്രാം നടപ്പിലാക്കുന്നതിൽ നിന്ന് അഡ്മിനിസ്ട്രേഷനെ തടയും. നിലവിലുള്ള കേസുകളുടെ മെറിറ്റുകളെക്കുറിച്ചുള്ള അന്തിമ വിധി വരെ കടം റദ്ദാക്കുന്നത് നിർത്തിവയ്ക്കും.
English Summary: federal agency against bidens student debt cancellation plan.