സന്ദർശകരുടെ സ്വർഗം; മികച്ച ബീച്ചുകളിലൊന്നായി പാഡ്രെ ഐലൻഡ് നാഷണൽ സീഷോർ

us-sea
SHARE

ടെക്സസ്∙ അമേരിക്കയിലെ ഏറ്റവും മികച്ച 10 ബീച്ചുകളിൽ ഒന്നായി പാഡ്രെ ഐലൻഡ് നാഷണൽ സീഷോറിനെ തിരഞ്ഞെടുത്തു. ബ്രിട്ടീഷ് പത്രമായ ദി ഇൻഡിപെൻഡന്റാണ് തിരഞ്ഞെടുത്തത്. ബീച്ച്, മണൽ, സൂര്യാസ്തമയം, സർഫ് എന്നിവയിൽ ഹവായ്, കാലിഫോർണിയ, അലബാമ തുടങ്ങിയ തീരപ്രദേശങ്ങളെക്കാൾ മികച്ചതാണ് ഈ ടെക്സസ് ബീച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പോർട്ട് അരൻസസിനും സൗത്ത് പാഡ്രെ ദ്വീപിനും ഇടയിലാണ് പാഡ്രെ ഐലൻഡ് നാഷണൽ സീഷോർ സ്ഥിതി ചെയ്യുന്നത്. 

പാഡ്രെ ഐലൻഡ് നാഷണൽ സീഷോറിനുള്ളിൽ വികസിപ്പിച്ച രണ്ട് ക്യാമ്പ്‌സൈറ്റുകൾ ഉണ്ട്. നാഷണൽ പാർക്ക് സർവീസസ്, അതുപോലെ ചിതറിക്കിടക്കുന്ന ബീച്ച് ക്യാമ്പിംഗും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സന്ദർശകരുടെ സ്വർഗം എന്നുവേണമെങ്കിൽ ഈ ബീച്ചിനെ വിളിക്കാം. മനോഹരമായ തീരപ്രദേശം എന്നതിനു പുറമേ, പാഡ്രെ ദ്വീപ് ലോകത്തിലെ ഏറ്റവും നീളം കൂടിയ അവികസിത ബാരിയർ ദ്വീപാണ്. അതിന്റെ പ്രകൃതി വിഭവങ്ങൾ വേറിട്ടു നിൽക്കുന്നതാണ്. സന്ദർശകർക്ക് ഇവിടെ ക്യാമ്പ് ചെയ്യാൻ കഴിയും.

66 മൈൽ നീളമുള്ള ഈ സംരക്ഷണ മേഖല ഒരു പ്രധാന ദേശാടന പക്ഷി പാതയാണ്. കൂടാതെ 350 വ്യത്യസ്ത ഇനങ്ങളുടെ ആവാസ കേന്ദ്രവുമാണ്. വടക്കേ അമേരിക്കൻ ദേശാടന പക്ഷികളുടെ പകുതിയോളം വർഷത്തിൽ വ്യത്യസ്ത സമയങ്ങളിൽ ഇതിലൂടെ കടന്നുപോകുന്നതായും ജോവാന വൈറ്റ്ഹെഡ് കുറിച്ചു.

English Summary: padre island national seashore named as one of the best beaches. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS