ADVERTISEMENT

വാഷിങ്ടൻ ∙ 10 ശതമാനം അമേരിക്കക്കാർക്കു മാത്രമേ യുഎസ് ബാങ്കുകളിൽ വിശ്വാസമുള്ളൂവെന്ന് പുതിയ അഭിപ്രായ സർവേ. 2020 ൽ 22% പേർ തങ്ങൾക്ക് യുഎസ് ബാങ്കുകളിൽ വിശ്വാസമുണ്ടെന്നു അഭിപ്രായപ്പെട്ടിരുന്നു. സിലിക്കൺവാലി ബാങ്കിന്റെ തകർച്ചയുടെ പശ്ചാത്തലത്തിൽ അസോസിയേറ്റഡ് പ്രസും എൻഒആർസി സെന്റർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച്ച് സെന്ററും ചേർന്ന് നടത്തിയ അഭിപ്രായ സർവേയിൽ ഭൂരിപക്ഷം പേരും ബാങ്കിങ് വ്യവസായത്തെ നിയന്ത്രിക്കാൻ സർക്കാർ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

Read also : നാഷ്‌വിൽ സ്‌കൂളിലെ വെടിവയ്പ്: കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തു വിട്ടു പൊലീസ്

സിലിക്കൺവാലി ബാങ്കിന്റെ തകർച്ചയ്ക്കു രണ്ടു ദിവസത്തിനുശേഷം ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോ കറൻസി വിപണത്തിൽ കേന്ദ്രീകരിച്ച സിഗ്‍നേച്ചർ ബാങ്കിന് മേൽ റെഗുലേറ്റർമാർ വിലക്കുകൾ ഏർപ്പെടുത്തി. അമേരിക്കയ്ക്കു പുറത്ത് ദീർഘകാലമായി ഉർദ്ധശ്വാസം വലിച്ചിരുന്ന ക്രെഡിറ്റ് സ്വിസിനെ മുഖ്യ എതിരാളിയായിരുന്ന യുബിഎസ് ഏറ്റെടുത്തത് രാജ്യാന്തരതലത്തിൽ സാമ്പത്തിക സ്ഥാപനങ്ങളുടെ മേലുള്ള വിശ്വാസം വീണ്ടെടുക്കുവാനായിരുന്നു.

യുഎസിൽ 2018 ൽ പാസ്സാക്കിയ നിയമം നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയത് സാമ്പത്തിക പ്രതിസന്ധിക്കുശേഷമായിരുന്നു. എന്നാൽ, ഉദ്ദേശിച്ച ഫലം നിയമത്തിന് നേടാൻ കഴിഞ്ഞില്ല. ഇതേ അഭിപ്രായമാണ് സർവേയിൽ പങ്കെടുത്തവർ പങ്കുവെച്ചത്. 56% പേരും ബാങ്കുകളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ ചെയ്യുന്നില്ല എന്നാണ്. മറുപക്ഷത്ത് 15% പേർ പറയുന്നു നിയന്ത്രണങ്ങൾ കൂടുതലാണെന്ന്. പാർട്ടി തിരിച്ച് സർവേ ഫലം നിരീക്ഷിച്ചാൽ 63% ഡെമോക്രാറ്റുകളും 51% റിപ്പബ്ലിക്കനുകളും നിയന്ത്രണം പോരായെന്നു പറയുന്നു.

SVB FINANCIAL GROUP-STOCK/

യുഎസ് മറൈൻ കോറിൽ നിന്ന് വിരമിച്ച ഫിലിപ് മെഷർ പറയുന്നത് തനിക്ക് ബാങ്കുകളിലും ഗവൺമെന്റ് ഏജൻസികളിലും വിശ്വാസമില്ലെന്നാണ്. അവരുടെ കയ്യിലുള്ള കടിഞ്ഞാൺ ഉപയോഗിച്ച് അവർക്ക് ഇഷ്ടമാംവിധം അവർ ധനം വിനിയോഗിക്കുന്നു. മെഷർ ഒരു റിപ്പബ്ലിക്കനാണ്. 57% ത്തിന് അമേരിക്കൻ ബാങ്കുകളിൽ അൽപം വിശ്വാസമുണ്ടെന്നു പറഞ്ഞു. തീർത്തും വിശ്വാസമില്ലാത്തവർ 31% ആണ്.

പൊതുസ്ഥാപനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമില്ലായ്മ ഒരു പുതിയ കാര്യമല്ലെന്ന് പൊതുജനാഭിപ്രായം ദശകങ്ങളായി വിശകലനം ചെയ്യുന്ന ജനറൽ സോഷ്യൽ സർവേ പറയുന്നു. വ്യവസ്ഥാപിത മതങ്ങളും മാധ്യമങ്ങളും മുതൽ കോൺഗ്രസ് വരെ 1970 മുതൽ ജനങ്ങൾക്കുള്ള വിശ്വാസക്കുറവ് വർധിച്ചു വരികായണ്. 43% ഡെമോക്രാറ്റുകൾ സാമ്പത്തികാവസ്ഥ നല്ലതാണെന്ന് പറയുമ്പോൾ 7% റിപ്പബ്ലിക്കനുകൾക്ക് മാത്രമേ ഈ അഭിപ്രായമുള്ളൂ.

കഴിഞ്ഞ 30 വർഷങ്ങൾക്കിടയിലാണ് ബാങ്കിങ് വ്യവസ്ഥയിൽ ജനങ്ങൾ തൽപരായത്. ബാങ്കുകളെ ആശ്രയിക്കാതെ പേ ചെക്ക് ക്യാഷിംഗും (സ്വകാര്യ സ്ഥാപനങ്ങൾക്ക് കമ്മീഷൻ നൽകി) ക്യാഷ് ക്രയവിക്രയങ്ങളും നടത്തിയിരുന്ന ബഹുഭൂരിപക്ഷം ജനങ്ങളെ വർഷങ്ങൾ നീണ്ട, ധനവ്യയം നടത്തിയ പ്രചരണങ്ങളിലൂടെയാണ് വലിയ ഒരളവ് വരെ ബാങ്കിങ് സംവിധാനത്തിൽ കീഴിലാക്കുവാൻ കഴിഞ്ഞത്. ബാങ്കുകളിൽ വർധിച്ചു വരുന്ന വിശ്വാസമില്ലായ്മ വീണ്ടും പണമിടപാടുകൾ ധാരാളമായി നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചേക്കാം.

English Summary: Just 10% of Americans have confidence in the banking system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com