ട്രംപ് കുറ്റക്കാരനെന്നു കോടതി, ക്രിമിനൽ കുറ്റം നേരിടുന്ന അമേരിക്കയിലെ ആദ്യമുൻ പ്രസിഡന്റ്

trump
SHARE

ന്യൂയോർക്ക്∙ ലൈംഗികാരോപണ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്നു കോടതി. മാൻഹട്ടൻ ഗ്രാൻഡ് ജൂറിയാണ് ട്രംപ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. ചരിത്രത്തിലാദ്യമായി ക്രിമിനൽ കുറ്റം നേരിടുന്ന അമേരിക്കയിലെ ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റാണ്‌ ഡൊണാള്‍ഡ് ട്രംപ്.

Read also : റഷ്യയിൽ അമേരിക്കൻ മാധ്യമപ്രവർത്തകന്‍ അറസ്റ്റിൽ, അപലപിച്ച് വൈറ്റ് ഹൗസ്

വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാനുള്ള ട്രംപിന്റെ ശ്രമത്തെ ഞെട്ടിക്കുന്നതായിരുന്നു ഗ്രാൻഡ് ജൂറി തീരുമാനമെന്നു പ്രോസിക്യൂട്ടർമാരും പ്രതിഭാഗം അഭിഭാഷകരും വ്യാഴാഴ്ച പറഞ്ഞു. അടുത്ത ആഴ്ച ആദ്യം ട്രംപ് കീഴടങ്ങാൻ സാധ്യതയുണ്ടെന്നു പ്രോസിക്യൂട്ടർമാർ പറഞ്ഞു.

2016 ലെ പ്രസിഡൻഷ്യൽ ക്യാമ്പെയിനിടെ പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് ട്രംപ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് കേസ്. ട്രംപുമായുള്ള ബന്ധം രഹസ്യമായി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം നല്‍കിയതെന്നായിരുന്നു ആരോപണം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് ട്രംപ് പണം കൈമാറിയതെന്നും അതുവഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് പ്രധാന ആരോപണം. 

കുറ്റാരോപണത്തെ 'രാഷ്ട്രീയ പീഡനം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 2024 തിരെഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് ഇതു ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടാലും ട്രംപിന്  പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഈ കേസ് തടസമല്ല. ട്രംപിനോട് അടുത്ത ആഴ്ച കീഴടങ്ങാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ട്രംപ് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.

English Summary: Trump indicted in hush money case, the first former U.S. president to face criminal charges

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS