റഷ്യയിൽ അമേരിക്കൻ മാധ്യമപ്രവർത്തകന്‍ അറസ്റ്റിൽ, അപലപിച്ച് വൈറ്റ് ഹൗസ്

evan-gershkovich-2
SHARE

വാഷിങ്ടൻ∙ റഷ്യയിൽ അമേരിക്കൻ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ചു  വൈറ്റ് ഹൗസ്. വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെയാണു (31) ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്.

Read also : നിരോധിക്കണമെന്ന് സർക്കാർ, എതിർത്ത് കണ്ടന്റ് ക്രിയേറ്റർമാർ; അമേരിക്കയില്‍ ടിക് ടോക് 'അടി' അടങ്ങുന്നില്ല
ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) വ്യാഴാഴ്ച കിഴക്കൻ നഗരമായ യെക്കാറ്റെറിൻബർഗിൽ ഗെർഷ്കോവിച്ചിനെ തടയുകയായിരുന്നു. എന്നാൽ വാൾ സ്ട്രീറ്റ് ജേർണൽ ചാരവൃത്തി ആരോപണങ്ങൾ നിഷേധിച്ചു. മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന തങ്ങളുടെ റിപ്പോർട്ടറെ ഉടൻ മോചിപ്പിക്കണമെന്നു അഭ്യർത്ഥിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. 

അതേസമയം റഷ്യൻ സർക്കാർ അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പ്രസ്താവനയിൽ പറഞ്ഞു. ഇവാൻ ഗെർഷ്‌കോവിച്ചിന് അമേരിക്കൻ കോൺസുലേറ്റുമായി ബന്ധപ്പെടുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണ്. 

English Summary : White House condemns Russia’s arrest of US journalist

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA