ഡാലസ് സെന്റ് മേരീസ് വലിയ പള്ളി സുവർണ്ണ ജൂബിലി ഉദ്ഘാടനം ഏപ്രിൽ 9 ന്

golden-jubilee
SHARE

ഡാലസ്∙ അമേരിക്കയിൽ ഏറ്റവും ആദ്യം രൂപീകൃതമായ ദേവാലയങ്ങളിൽ ഒന്നായ ഡാലസ് സെൻ മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷം ഏപ്രിൽ 9ന് ഞായറാഴ്ച ഉയർപ്പ് ശുശ്രൂഷകൾക്ക് ശേഷം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു .

വിവിധതലങ്ങളിൽ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ വ്യക്തികൾ പ്രസ്തുത സമ്മേളനത്തിൽ സംബന്ധിക്കും. സുവർണ്ണ വർഷമായ 2023 വൈവിധ്യപൂർണമായ അനവധി കാര്യങ്ങളാണ് നടപ്പാക്കുന്നത്.സഭയുടെ പിതാക്കന്മാർ, സഭാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ, വൈവിധ്യമാർന്ന കലാവിരുന്നുകൾ, സഹായ പദ്ധതികൾ തുടങ്ങിയവ നടപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു .

ഫാദർ സി.ജി തോമസ് (,വികാരി) ഫാദർ ഡിജു സ്കറിയ (സഹവികാരി), ബോബൻ കൊടുവത്തു(ട്രസ്റ്റി), റോജി എബ്രഹാം (സെക്രട്ടറി), സാമുവേൽ മാത്യു (ജനറൽ കൺവീനർ), പ്രിൻസ് സക്കറിയ (ഫിനാൻസ്), ഷൈനി ഫിലിപ്പ് (റിസപ്ഷൻ),ബിജോയ് തോമസ് (സുവനീർ), ജോബി വർഗീസ്( മീഡിയ), ജോർജ്ജ് തോമസ് (ഫുഡ്) ബിനോ ജോൺ ,ജയിംസ് തെക്കുംഗിൽ, ജിമ്മി ഫിലിപ്പ്, ജോൺസൺ ഡാനിയേൽ, പ്രദീപ് കൊടുവത്തു ,റീന സാബു, രശ്മി വർഗീസ്,റോയ്  കുര്യൻ ,ഡോ:സജി ജോൺ, സാംകുട്ടി തങ്കച്ചൻ, വിപിൻ  ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS