റിച്ചാർഡ് വർമ മാനേജ്‌മെന്റ് ആൻഡ് റിസോഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറി

richard
SHARE

വാഷിങ്ടൺ ഡി സി ∙ ഇന്ത്യൻ-അമേരിക്കൻ റിച്ചാർഡ് വർമയെ മാനേജ്‌മെന്റ് ആൻഡ് റിസോഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറിയായി യുഎസ് സെനറ്റ് വ്യാഴാഴ്ച അംഗീകരിച്ചു.  67 വോട്ടുകൾക്കാണ്  റിച്ചാർഡ് വർമയെ സെനറ്റ് അംഗീകരിച്ചത്. ഇന്ത്യയിലെ മുൻ യുഎസ് അംബാസഡർ ഇനി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും  ഏകോപിപ്പിക്കുന്നതിനും  മേൽനോട്ടം വഹിക്കും.

Read Also: പ്രായമായ സ്ത്രീയിൽ നിന്ന് 109,000 ഡോളർ തട്ടിയെടുത്ത രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ

റിച്ചാർഡ് വർമ്മ  മാസ്റ്റർകാർഡിന്റെ ചീഫ് ലീഗൽ ഓഫിസറും ഗ്ലോബൽ പബ്ലിക് പോളിസി മേധാവിയുമാണ്. ഒബാമയുടെ കാലത്ത് അദ്ദേഹം ഇന്ത്യയിലെ യുഎസ് അംബാസഡറായും നിയമനിർമാണ കാര്യങ്ങളുടെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 54 കാരനായ വർമയെ കഴിഞ്ഞ വർഷം ഡിസംബറിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉന്നത നയതന്ത്ര സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു.

 യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റർ ഹാരി റീഡിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്നു. ഡെമോക്രാറ്റിക് വിപ്പ്, ന്യൂനപക്ഷ നേതാവ്, യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റിന്റെ ഭൂരിപക്ഷ നേതാവ് എന്നി നിലകളിലും വർമ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA