ADVERTISEMENT

കൻസാസ് സിറ്റി( മിസോറി)∙ കൻസാസ് സിറ്റി നിശാക്ലബിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരുക്ക്. ഞായറാഴ്ച പുലർച്ചെ 1:30 ന് ക്ലൈമാക്‌സ് ലോഞ്ചിലാണ് വെടിവെപ്പുണ്ടായതെന്നു കൻസാസ് സിറ്റി പൊലീസ് അറിയിച്ചു. വെടിയേറ്റനിലയിൽ അഞ്ചുപേരെ കണ്ടെത്തുകയായിരുന്നെന്നാണു പൊലീസ് പറയുന്നത്.

Read Also: വധശ്രമക്കേസ്; പ്രതി 2015 ൽ ഒബാമ ശിക്ഷയിൽ ഇളവ് നൽകിയവരിലൊരാൾ, വീണ്ടും ജയിലിൽ

രണ്ടുപേർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പരുക്കേറ്റ മൂന്ന‌ുപേരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾ മരിച്ചു. പരുക്കേറ്റ രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. വെടിവെപ്പിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. 

English Summary : 3 dead, 2 injured in Kansas City nightclub shooting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com