ടെക്സസിൽ ശക്തമായ കൊടുങ്കാറ്റ്; നിർമാണത്തിലിരുന്ന വീട് തകർന്ന് രണ്ടു മരണം, 7 പേർക്ക് പരുക്ക്

texas-storm-2
SHARE

ടെക്സസ് ∙ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകളും മരച്ചില്ലകളും വീണ് കോൺറോയിൽ ലാഡെറ ക്രീക്കിൽ നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്നു.

Read also :  ഇയാം ടോംഗി 'അമേരിക്കൻ ഐഡൽ' സീസൺ 21 വിജയി

കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിക്കുകയും ഏഴു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി കൺറോ അസിസ്റ്റന്റ് ഫയർ ചീഫ് മൈക്ക് ലെഗൗഡ്സ് പറഞ്ഞു. പരുക്കേറ്റ ഏഴുപേരെ ഏരിയാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരെ കുറിച്ചുള്ള  കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല 

texas-storm

ചൊവ്വാഴ്ച കോൺറോ പ്രദേശത്ത് മിക്കയിടത്തും ശക്തമായ കൊടുങ്കാറ്റ് ഉണ്ടായി. പ്രദേശത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary : 2 killed, 7 hurt when Texas home under construction collapses during severe storm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS