1,200 പൗണ്ട് ഭാരമുള്ള ചീങ്കണ്ണിയെ ഹൂസ്റ്റണിൽ ‌പിടികൂടി

alligator-houston
SHARE

ഹൂസ്റ്റൺ ∙ മൂന്നു കാലുകളുള്ള ചീങ്കണ്ണിയെ ഹൂസ്റ്റണിലെ മിസോറി സിറ്റി പരിസരത്ത് നിന്നും പിടികൂടി.1,200 പൗണ്ട് ഭാരമുള്ള ചീങ്കണ്ണിക്ക് ഏകദേശം 85 വയസ്സ് പ്രായമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു  ഞായറാഴ്ച പുലർച്ചെയാണ് മൂന്ന് കാലുകളുള്ള കൂറ്റൻ ചീങ്കണ്ണിയെ പിടികൂടിയത്.

Read also. ടെക്സസിൽ ശക്തമായ കൊടുങ്കാറ്റ്; നിർമാണത്തിലിരുന്ന വീട് തകർന്ന് രണ്ടു മരണം, 7 പേർക്ക് പരുക്ക്

രാത്രി ഹൂസ്റ്റന്റെ തെക്കുപടിഞ്ഞാറുള്ള മിസോറി സിറ്റിയിലെ തന്റെ വീടിനടുത്തുള്ള റോഡിൽ ഭീമാകാരമായ ചീങ്കണ്ണിയെ കണ്ടതായി കോർണിയലസ് ഗ്രെഗ് ജൂനിയർ പറഞ്ഞു. ഗ്രെഗ് എമർജൻസി നമ്പറിൽ ബന്ധപ്പെട്ടപ്പോൾ തിമോത്തി ഡിരാമസ് ഒരു മണിക്കൂറിന് ശേഷം സ്ഥലത്തെ ത്തി. മുൻവശത്തെ ഒരു കാല്‍ നഷ്ടപ്പെട്ട 11 അടി നീളവും 1,200 പൗണ്ട് ഭാരവുമുള്ള ചീങ്കണ്ണിയെ പിടിച്ചെടുക്കാൻ ഡിരാമസ് ഏകദേശം മൂന്നു മണിക്കൂർ എടുത്തു. 

ടെക്സസിൽ ചീങ്കണ്ണികൾ അസാധാരണമല്ല. അരലക്ഷത്തോളം ചീങ്കണ്ണികൾ സംസ്ഥാനത്ത് താമസിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇവരിൽ ഭൂരിഭാഗവും സംസ്ഥാനത്തിന്റെ തെക്ക്, കിഴക്കൻ ഭാഗങ്ങളിലാണ്. സെപ്റ്റംബറിൽ, ഹൂസ്റ്റണിന് പുറത്തുള്ള അറ്റാസ്കോസിറ്റയിൽ ഒരാളുടെ പിക്കപ്പ് ട്രക്കിന്റെ അടിയിൽ വിശ്രമിക്കുന്ന 12 അടിയുള്ള ചീങ്കണ്ണിയെ കണ്ടെത്തിയിരുന്നു 

English Summary : Giant 1,200 pound alligator with 3 legs caught near Houston

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA