മന്ത്ര കൺവെൻഷനിൽ തരംഗമാകാൻ തൈക്കുടം ബ്രിഡ്ജ്  

mantrah
SHARE

ഹൂസ്റ്റൺ∙ മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന്റെ  (മന്ത്ര) ഹൂസ്റ്റൺ  കൺവെൻഷനിൽ കേരളത്തിലെ പ്രശസ്ത സംഗീത ബാൻഡ് തൈക്കുടം ബ്രിഡ്ജ് സംഗീത നിശ ഒരുക്കും. പുതിയ തലമുറയിൽ തരംഗമായി തീർന്ന ശ്രദ്ധേയ ബാൻഡ് ആണ് തൈക്കുടം ബ്രിഡ്ജ്. 

'മന്ത്ര'യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശ്വ ഹിന്ദു സമ്മേളനം "സുദർശനം" 2023 ജൂലൈ ഒന്നു മുതൽ നാല് വരെ ഹൂസ്റ്റണിലുള്ള റോയൽ സൊണസ്റ്റാ കൺവെൻഷൻ സെന്ററിൽ  നടക്കും. ഗ്ളോബൽ കൺവെൻഷനിൽ മുഖ്യാതിഥിയായി എത്തുന്നത് മലയാള സിനിമയിലെ പുത്തൻ സൂപ്പർ താരോദയം ഉണ്ണി മുകുന്ദൻ ആണ്.

thaikkudam bridge-mantrah

മന്ത്ര ഗ്ലോബൽ കൺവെൻഷനുള്ള തയാറെടുപ്പുകൾ ഹൂസ്റ്റണിൽ പുരോഗമിക്കുകയാണ്. വിവിധ കമ്മിറ്റികളിലായി ഇരുനൂറോളം സന്നദ്ധ പ്രവർത്തകർ  പ്രവർത്തിക്കുന്നുണ്ട്. സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരുടെ സംഗമം കൂടിയാവും മന്ത്രയുടെ പ്രഥമ  കൺവെൻഷൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA