യുഎസിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ച സംഭവം: കൊലപാതകം മോഷണ ശ്രമത്തിനിടെയെന്ന് സൂചന

Mail This Article
ഫിലഡൽഫിയ ∙ മലയാളി യുവാവ് ജൂഡ് ചാക്കോ (21) ഫിലഡൽഫിയയിൽ കൊല്ലപ്പെട്ടത് അജ്ഞാതൻ മോഷണ ശ്രമത്തിനിടെ വെടിയുതിർത്തതിനെ തുടർന്നെന്നു സൂചന. ഞായറാഴ്ച 12.30നായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്. വെടിവയ്പ് നടന്ന സ്ഥലമേതെന്ന് പൊലീസ് റിപ്പോർട്ടുകൾ നിലവിൽ വ്യക്തമാക്കുന്നില്ല.
Read Also: മോട്ടോർ സൈക്കിൾ സംഘാംഗങ്ങൾ തമ്മിൽ വെടിവയ്പ്പ്; 3 മരണം, 5 പേർക്ക് പരുക്ക്
രണ്ടു പേർക്ക് വെടിയേറ്റുവെന്നാണ് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. വെടിയേറ്റ ജൂഡ് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മരിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്ന വഴിയാണ് ജൂഡ് ആക്രമണത്തിനു ഇരയായത്. ഇദ്ദേഹത്തിന്റെ വാലറ്റ് (പഴ്സ്) നഷ്ടപ്പെട്ടിട്ടുണ്ട്. പരുക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കൊല്ലം ആയൂർ സ്വദേശിയായ റോയ് ചാക്കോ അഴകത്ത്– ആശാ റോയി എന്നിവരുടെ മകനാണ്. ഒരു സഹോദരിയുണ്ട്. അമേരിക്കയിൽ ജനിച്ചു വളർന്ന ജൂഡ് ചാക്കോയുടെ വേർപാടിൽ സഹപാഠികൾ അനുശോചനം അറിയിച്ചു.